Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thiruvathirakali

Pravasi India – Delhi

ഡി​എം​എ തി​രു​വാ​തി​ര​ക​ളി മ​ത്സ​രം ഞാ​യ​റാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ന​ട​ത്തു​ന്ന തി​രു​വാ​തി​ര​ക​ളി മ​ത്സ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​രം​ഭി​ക്കും.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന ഉ​ദ്‌​ഘാ​ട​ന യോ​ഗ​ത്തി​ൽ ഇ​ന്ത്യ ഹ​ബി​റ്റാ​റ്റ്‌ സെ​ന്‍റ​ർ ഡ​യ​റ​ക്‌ടർ ഡോ. ​കെ. ജി. ​സു​രേ​ഷ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി മ​ത്സ​രം ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​റും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കെ.​വി. മ​ണി​ക​ണ്ഠ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റും തി​രു​വാ​തി​ര​ക​ളി മ​ത്സ​രം ക​ൺ​വീ​ന​റു​മാ​യ കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​ൻ. ഷാ​ജി, ചീ​ഫ് ട്രെ​ഷ​റ​ർ മാ​ത്യു ജോ​സ്, അ​ഡീ​ഷ​ണ​ൽ ട്രെ​ഷ​റ​ർ മ​നോ​ജ് പൈ​വ​ള്ളി​ൽ, ചീ​ഫ് ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ കെ.​വി. ബാ​ബു, അ​ഡീ​ഷ​ണ​ൽ ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​ന ര​മ​ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.

അം​ബേ​ദ്‌​ക​ർ ന​ഗ​ർ - പു​ഷ്പ് വി​ഹാ​ർ, ആ​ശ്രം - ശ്രീ​നി​വാ​സ്പു​രി, ഛത്ത​ർ​പു​ർ, ദി​ൽ​ഷാ​ദ് കോ​ള​നി, ദ്വാ​ര​ക, ജ​ന​ക് പു​രി, കാ​ൽ​ക്കാ​ജി, ല​ജ്പ​ത് ന​ഗ​ർ, മാ​യാ​പു​രി - ഹ​രി​ന​ഗ​ർ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്-1, മ​യൂ​ർ വി​ഹാ​ർ ഫേ​സ്-2, മെ​ഹ്റോ​ളി, പാ​ലം - മം​ഗ​ലാ​പു​രി, ആ​ർ​കെ പു​രം, വി​കാ​സ്‌​പു​രി - ഹ​സ്താ​ൽ, വി​ന​യ് ന​ഗ​ർ - കി​ദ്വാ​യ് ന​ഗ​ർ തു​ട​ങ്ങി​യ 16 ഏ​രി​യ​ക​ൾ മ​ത്സ​രി​ക്കും.

വി​ജ​യി​ക​ളാ​വു​ന്ന ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് അ​മ്മു മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും ക്യാ​ഷ് പ്രൈ​സു​ക​ളും യ​ഥാ​ക്ര​മം 15,001, 10,001, 7,501 രൂ​പ​യും സ​മ്മാ​ന​മാ​യി ന​ൽ​കും. വി​ജ​യി​ക​ളെ അ​ന്നു​ത​ന്നെ, വി​ധി നി​ർ​ണ​യ​ത്തി​ന് ശേ​ഷം പ്ര​ഖ്യാ​പി​ക്കു​ന്ന​താ​ണ്.

കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​ക​ളും ഈ മാസം 23ന് ​വ​സു​ന്ധ​ര എ​ൻ​ക്ലേ​വ് മ​ഹാ​രാ​ജ അ​ഗ്ര​സെ​ൻ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യാ​യ ചി​ങ്ങ നി​ലാ​വി​ൽ സ​മ്മാ​നി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജ​ന​റ​ൽ സെ​ക്ര​ട്ട​റി, തി​രു​വാ​തി​ര​ക​ളി മ​ത്സ​രം ക​ൺ​വീ​ന​ർ എ​ന്നി​വ​രു​മാ​യി 98107 91770, 98187 50868 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Latest News

Corehub Up