തൊടുപുഴ: ഡിസിഎൽ പ്രവിശ്യാ കൗൺസിലർമാരായി തൊടുപുഴ മേഖലയിലെ ലോയ്ഡ് ഫെബിനെയും (വിമല പബ്ലിക് സ്കൂൾ തൊടുപുഴ) കരിമണ്ണൂർ മേഖലയിലെ ഇവാന ജോയെയും (സെന്റ് മേരീസ് എച്ച്എസ്എസ് കാളിയാർ ) തെരഞ്ഞെടുത്തു.
കരിങ്കുന്നം മേഖലയിലെ അഗസ്റ്റിൻ ബിനോയി (നിർമല പബ്ലിക് സ്കൂൾ പിഴക് ) ആണ് ലീഡർ . മറ്റു ഭാരവാഹികൾ : ഡെപ്യൂട്ടി ലീഡർ റാബിയ ഷെമീർ - കലയന്താനി മേഖല (സെൻറ് ജോർജ് എച്ച് എസ് എസ് കലയന്താനി) , ജനറൽ സെക്രട്ടറിമാർ : റാൽഫ് കെ സന്തോഷ് - മൂലമറ്റം മേഖല (ഷന്താൾ ജ്യോതി പബ്ലിക് സ്കൂൾ മുട്ടം), എയ്ഞ്ചൽ മരിയ സജി - കരിങ്കുന്നം മേഖല (സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് പുറപ്പുഴ), പ്രോജക്റ്റ് സെക്രട്ടറി: ഫെലിക്സ് ദേവസ്യ തോമസ് - കൂത്താട്ടുകുളം മേഖല (സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളേജ് ഇലഞ്ഞി), ട്രഷറർ : ഇനിയ ജോൺസൺ - മുവാറ്റുപുഴ മേഖല (സെന്റ് അഗസ്റ്റിൻസ് ജിഎച്ച്എസ് മുവാറ്റുപുഴ), സൗഹാർദം ക്ലബ് കൺവീനർ: ഗൗതമി ഹരീഷ് - രാമപുരം മേഖല (എസ്എച്ച്ജിഎച്ച്എസ് രാമപുരം), സർഗവേദി കൺവീനർ : ധ്യാൻ സുജിത്ത് - മുവാറ്റുപുഴ മേഖല (സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് ആനിക്കാട്).
ചുങ്കം സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ നടന്ന പ്രവിശ്യാ നേത്യ സംഗമവും തെരഞ്ഞെടുപ്പും സംസ്ഥാന റിസോഴ്സ് ടീം കോ-ഓർഡിനേറ്റർ തോമസ് കുണിഞ്ഞി ഉദ്ഘാടനം ചെയ്തു.
പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. റിസോഴ്സ് പേഴ്സൺ അനിത കെ വിജയൻ (ബംഗളുരു ) ക്ലാസ് നയിച്ചു. മേഖലാ ഓർഗനൈസർ സീമ ജോസ്, സിബി കണിയാരകം എന്നിവർ പ്രസംഗിച്ചു.