നെടുമങ്ങാട്: അരുവിക്കര നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജി സ്റ്റീഫൻ തൊളിക്കോട് പഞ്ചായത്തിൽ പര്യടനം നടത്തി. പര്യടനം തോട്ടുമുക്കിൽ നിന്നും ആരംഭിച്ചു. പടിപ്പോട്ടുപാറ, ചെരുപ്പാണി, വെട്ട, ലക്ഷം വീട് എന്നിവിടങ്ങൾ പിന്നിട്ടു. ജനങ്ങളോടൊപ്പം ഹൃദയസ്പർശിയായ സ്വീകരണങ്ങളാണു സ്ഥനാർഥിക്ക് ലഭിച്ചത്. പര്യടനം തോട്ടുമുക്കിൽ സമാപിച്ചു.