Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tholur Robbery

തോ​ളൂ​ർ കവർച്ച: ക​ൽ​ക്കി സ​ന്തോ​ഷും സ്ത്രീ ​കൂ​ട്ടാ​ളി​ക​ളും പി​ടി​യി​ൽ

പേ​​​രാ​​​മം​​​ഗ​​​ലം: തോ​​​ളൂ​​​രി​​​ൽ വീ​​​ട് കു​​​ത്തി​​​ത്തു​​​റ​​​ന്ന് 47 പ​​​വ​​​ൻ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ മോ​​​ഷ്ടി​​​ച്ച കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​യും കൂ​​​ട്ടാ​​​ളി​​​ക​​​ളും പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ൽ. ഒ​​​ട്ടേ​​​റെ ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ളി​​​ലെ പ്ര​​​തി​​​യാ​​​യ പ​​​ട്ടി​​​ക്കാ​​​ട് പാ​​​ണ​​​ഞ്ചേ​​​രി സ്വ​​​ദേ​​​ശി ക​​​ൽ​​​ക്കി സ​​​ന്തോ​​​ഷി​​​നെ (44)​ യാണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​യാ​​​ളു​​​ടെ കൂ​​​ട്ടാ​​​ളി​​​ക​​​ളാ​​​യ മ​​​ണ​​​ലൂ​​​ർ സ്വ​​​ദേ​​​ശി എ​​​ങ്ങ​​​ണ്ടി വീ​​​ട്ടി​​​ൽ സ​​​ജി​​​ത (46), കോ​​​ത​​​പ​​​റ​​​ന്പ് ശ്രീ​​​നാ​​​രാ​​​യ​​​ണ​​​പു​​​രം സ്വ​​​ദേ​​​ശി കാ​​​രി​​​യെ​​​ഴു​​​ത്ത് വീ​​​ട്ടി​​​ൽ അ​​​ഖി​​​ല (35) എ​​​ന്നി​​​വ​​​രും പി​​​ടി​​​യി​​​ലാ​​​യി. പ​​​റ​​​പ്പൂ​​​ർ സെ​​​ന്‍റ​​​റി​​​ൽ തു​​​ണി​​​ക്ക​​​ട ന​​​ട​​​ത്തു​​​ന്ന സ​​​ക്കീ​​​റി​​​ന്‍റെ വീ​​​ട്ടി​​​ൽ ഈ ​​​മാ​​​സം ഇ​​​രു​​​പ​​​തി​​​നാ​​​ണു മോ​​​ഷ​​​ണം ന​​​ട​​​ന്ന​​​ത്. മ​​​ക​​​ളു​​​ടെ ക​​​ല്യാ​​​ണ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കും മ​​​റ്റു​​​മാ​​​യി സൂ​​​ക്ഷി​​​ച്ച സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് വീ​​​ടി​​​ന്‍റെ പി​​​ൻ​​​വ​​​ശ​​​ത്തെ വാ​​​തി​​​ൽ ത​​​ക​​​ർ​​​ത്ത് ക​​​വ​​​ർ​​​ന്ന​​​ത്.

വീ​​​ട്ടു​​​ട​​​മ പു​​​ല​​​ർ​​​ച്ചെ ഒ​​​ന്നോ​​​ടെ വീ​​​ട്ടി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് മോ​​​ഷ​​​ണ​​​വി​​​വ​​​രം അ​​​റി​​​യു​​​ന്ന​​​ത്. ഉ​​​ട​​​ൻ പോ​​​ലീ​​​സി​​​ൽ വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​ഘ​​​ത്തി​​​ലെ പ്ര​​​ധാ​​​നി​​​യാ​​​യ സ​​​ന്തോ​​​ഷി​​​നെ വ​​​ല​​​പ്പാ​​​ട് ബീ​​​ച്ച് പ​​​രി​​​സ​​​ര​​​ത്തു​​​നി​​​ന്നു പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ക​​​ൽ​​​ക്കി എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന സ​​​ന്തോ​​​ഷ് ജി​​​ല്ല​​​യി​​​ലും പു​​​റ​​​ത്തും ഒ​​​ട്ട​​​ന​​​വ​​​ധി മോ​​​ഷ​​​ണ​​​ക്കേ​​​സു​​​ക​​​ളി​​​ലെ പ്ര​​​തി​​​യാ​​​ണ്. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ സ്വ​​​ർ​​​ണ​​​ക്ക​​​വ​​​ർ​​​ച്ച കേ​​​സി​​​ലും ഇ​​​യാ​​​ൾ​​​ക്ക് ബ​​​ന്ധ​​​മു​​​ണ്ട്. ആ​​​ർ​​​ഭാ​​​ട​​​ജീ​​​വി​​​ത​​​ത്തി​​​നാ​​​യാ​​​ണ് ഇ​​​യാ​​​ൾ മോ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. മോ​​​ഷ്ടി​​​ച്ച മു​​​ത​​​ൽ വി​​​ൽ​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് ഇ​​​യാ​​​ൾ​​​ക്കൊ​​​പ്പം പി​​​ടി​​​യി​​​ലാ​​​യ സ്ത്രീ​​​ക​​​ൾ. കേ​​​സി​​​ൽ ഒ​​​രു പ്ര​​​തി​​​യെ​​​ക്കൂ​​​ടി പി​​​ടി​​​കൂ​​​ടാ​​​നു​​​ണ്ടെ​​​ന്നും ഇ​​​യാ​​​ൾ​​​ക്കാ​​​യി അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

Latest News

Corehub Up