തൃശൂർ: പാവറട്ടി തൈക്കാട്ടിൽ ഇഗ്നേഷ്യസ് സ്മാരക ടോംയാസ് പുരസ്കാരം ചേതന ഗാനാശ്രമം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ പൂവത്തിങ്കലിന് സമർപ്പിച്ചു.
പേരാമംഗലം ടോംയാസ് ഗാർഡനിൽ നടന്ന ചടങ്ങിൽ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദും, കെ.പി. നന്പൂതിരീസ് ആയുർവേദിക്സ് മാനേജിംഗ് ഡയറക്ടർ കെ. ഭവദാസനും ചേർന്നാണ് അവാർഡ് സമ്മാനിച്ചത്. ടോംയാസ് പരസ്യ ഏജൻസി ഉടമ തോമസ് പാവറട്ടി, പിതാവ് തൈക്കാട്ടിൽ ഇഗ്നേഷ്യസിന്റെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയതാണ് ഒരു ലക്ഷം രൂപയുടെ പുരസ്കാരം.
ചടങ്ങിൽ ടി.ഐ. ജോണ്സണ്, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ടി.ടി. സൈമണ്‍, റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി ഷെല്ലി പോൾ, പഞ്ചായത്ത് അസി. ഡയറക്ടർ ലിൻസ് ഡേവിഡ്, മെയ്ക്കേഴ്സ് കൊച്ചി മാനേജിംഗ് ഡയറക്ടർ ടി. നിതീഷ്, മേജർ പി.ജെ. സ്റ്റൈജു എന്നിവർ പ്രസംഗിച്ചു.