അറ്റ്ലാന്റ: അർജന്റീനയ്ക്കെതിരായ ലോകകപ്പ് സെമിയിൽ മധ്യനിരതാരം ഡെക്ലാൻ റൈസ് കളിക്കുമെന്ന് ഇംഗ്ലണ്ട് പരിശീലകൻ തോമസ് ടുഷേൽ. റൈസിന്റെ കാര്യത്തിൽ ആശങ്കയില്ലെന്നും അദ്ദേഹം ഫിറ്റ് ആണെന്നുമാണ് ടുഷെൽ പറയുന്നത്.
ഡെക്ലാൻ റൈസിന് നോർവെക്കെതിരായ മത്സരത്തിൽ പരിക്കേറ്റത് തിരിച്ചടിയായിരുന്നു. സെമി ഫൈനലിൽ റൈസ് കളിക്കുമോ എന്ന കാര്യത്തിലും ആരാധകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഇന്ന് ഇന്ത്യൻ സമയം രാത്രി 12.30 നാണ് അർജന്റീന-ഇംഗ്ലണ്ട് പോരാട്ടം. ന്യൂയോർക്കിൽ ആരായിരിക്കും സ്പെയിനിനെ നേരിടുക എന്നതാണ് ഫുട്ബോൾ ലോകം ഇന്ന് ഉറ്റുനോക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.