കണ്ണൂർ: സിപിഎം നേതാവ് ഇ.പി. ജയരാജന്റെ ഭാര്യ ശശിധരൻ കർത്തയിൽനിന്നും പണം വാങ്ങിയെന്ന ആരോപണം നിഷേധിച്ച് വൈദേകം റിസോർട്ട് ജനറൽ മാനേജർ തോമസ് ജോസഫ്. ശ്യാംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രതികാരം മൂലമെന്നും തോമസ് ജോസഫ് പറഞ്ഞു.
ശശിധരൻ കർത്തയുടെ പണം വൈദേകത്തിലെത്താൻ വിദൂര സാധ്യത പോലുമില്ലെന്നും പിഎഫ് തുകയാണ് ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര നിക്ഷേപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന വാദം പൊലിസ് തെളിയിക്കട്ടെയെന്നും തോമസ് ജോസഫ് പറഞ്ഞു.
ഇ.പി. ശ്യാംജിത്തിന്റെ ഭാര്യയെ വൈദേകത്തിലെ ജോലിയിൽ നിന്ന് പുറത്താക്കിയതിന്റെ പ്രതികാരത്തിലാകാം ആരോപണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.