Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thomasukutty

Kottayam

എം.​കെ. തോ​മ​സു​കു​ട്ടി പ്രസിഡന്‍റ്, എ.​കെ.​എ​ന്‍. പ​ണി​ക്ക​ർ ജ​ന​. സെ​ക്ര​ട്ട​റി​

കോ​ട്ട​യം: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി എം.​കെ. തോ​മ​സു​കു​ട്ടി മു​തു​പു​ന്ന​യ്ക്ക​ലി​നെ​യും ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി എ.​കെ.​എ​ന്‍. പ​ണി​ക്ക​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. പൊ​തു​യോ​ഗം സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്‌​സ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സു​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ എ​സ്. ദേ​വ​രാ​ജ​ന്‍, സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​വി. അ​ബ്ദു​ല്‍ ഹ​മീ​ദ്, പി.​സി. ജേ​ക്ക​ബ്, എ.​ജെ. ഷാ​ജ​ഹാ​ന്‍, അ​ഹ​മ്മ​ദ് ഷെ​രീ​ഫ്, ബാ​ബു കോ​ട്ട​യി​ല്‍, ബാ​പ്പു ഹാ​ജി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ വൈ. ​വി​ജ​യ​ന്‍, സ​ബി​ല്‍ രാ​ജ്, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സ​ലിം രാ​മ​നാ​ട്ടു​ക​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​റ്റു​ഭാ​ര​വാ​ഹി​ക​ളാ​യി വി.​സി. ജോ​സ​ഫ്, കെ.​ജെ. മാ​ത്യു, പി. ​ശി​വ​ദാ​സ്, ടോ​മി​ച്ച​ന്‍ അ​യ്യ​രു​കു​ള​ങ്ങ​ര, പി.​എ​സ്. കു​ര്യാ​ച്ച​ന്‍ (വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​ര്‍), എ​ബി സി. ​കു​ര്യ​ന്‍ (വ​ര്‍​ക്കിം​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), കെ.​എ. അ​ബ്ദു​ല്‍ അ​സീ​സ്, കെ.​എം. മാ​ത്യു, ശി​വ ബി​ജു, ഷാ​ജി ഏ​ബ്ര​ഹാം, സ​ജി​മോ​ന്‍ ജെ. ​മി​റ്റ​ത്താ​നി, സി.​ജെ. അ​ജി​മോ​ന്‍ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍), ഗി​രീ​ഷ് കോ​നാ​ട്ട് (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Latest News

Corehub Up