Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thoppumpady

ട്രാഫിക് ചലാന്‍റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; തോപ്പുംപടി സ്വദേശിക്ക് നഷ്ടമായത് 93,999 രൂപ

കൊച്ചി: ട്രാഫിക് ചലാന്‍റെ പേരില്‍ കൊച്ചിയില്‍ വീണ്ടും തട്ടിപ്പ്. തോപ്പുംപടി സ്വദേശിക്ക് 93,999 രൂപ നഷ്ടമായി. പരിവാഹന്‍ സൈറ്റിന്‍റേതെന്ന പേരില്‍ എത്തുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുകയും ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടുകയുമായിരുന്നു.

തോപ്പുംപടി വലിയപറമ്പില്‍ വീട്ടില്‍ നിതിന്‍ റാഫേലിനാണ് ഈ മാസം ഒമ്പതിന് പണം നഷ്ടമായത്. നിതിന്‍ നല്‍കിയ പരാതിയില്‍ തോപ്പുംപടി പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച മുനമ്പം സ്വദേശിയായ യുവാവിനും സമാനമായ രീതിയില്‍ പണം നഷ്ടമായിരുന്നു. ഗതാഗത നിയമം തെറ്റിച്ചതിന് പിഴ അടക്കണമെന്ന സന്ദേശത്തോടൊപ്പം എത്തിയ ലിങ്കില്‍ ക്ലിക്ക് ചെയ്ത യുവാവിന്‍റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നു മൂന്നു ലക്ഷം രൂപയാണ് നഷ്ടമായത്.

Latest News

Corehub Up