Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Threat To

Alappuzha

യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്യു​മെ​ന്ന ഭീ​ഷ​ണി: കാ​പ്പാ കേ​സ് പ്ര​തി റി​മാ​ൻഡിൽ

തു​റ​വൂ​ർ: സൗ​ജ​ന്യ​മാ​യി മ​ത്സ്യം ന​ൽ​കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് യു​വ​തി​യാ​യ മ​ത്സ്യ​വി​ൽ​പ്പ​ന​ക്കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്യു​മെ​ന്ന ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് കാ​പ്പാ കേ​സ് പ്ര​തി റി​മാ​ൻ​ഡി​ൽ. പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കു​പ്ര​സി​ദ്ധ ഗു​ണ്ട ഭൗ​മ​ൻ ഷാ​ജി​യാ​ണ് കാ​പ്പാ നി​യ​മം ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്ന് റി​മാ​ൻ​ഡി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പ​ട്ട​ണ​ക്കാ​ട് ബി​ഷ​പ് മൂ​ർ സ്കൂ​ളി​നു സ​മീ​പം ദേ​ശീ​യ​പാ​ത​യോ​ര​ത്ത് മ​ത്സ്യ​വി​ൽ​പ്പ​ന ന​ട​ത്തു​ന്ന യു​വ​തി​യു​ടെ അ​ടു​ത്തെ​ത്തി ഇ​യാ​ൾ മ​ത്സ്യം ചോ​ദി​ച്ചു. ഈ ​സ​മ​യം മ​റ്റൊ​രു സ്ത്രീ​യും മ​ത്സ്യം ചോ​ദി​ച്ചു. ഇ​യാ​ൾ​ക്ക് മു​മ്പേ സ്ത്രീ​ക്ക് മ​ത്സ്യം ന​ൽ​കി​യ​തോ​ടെ​യാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ത​ന്നെ ബ​ഹു​മാ​നി​ച്ചി​ല്ലെ​ന്നു പ​റ​ഞ്ഞാ​ണ് യു​വ​തി​യാ​യ മ​ത്സ്യ​വി​ൽ​പ്പ​ന​ക്കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്യു​മെ​ന്ന് ഭ​ർ​ത്താ​വി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും മു​ൻ​പി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി കൊ​ടു​ത്താ​ൽ മ​ത്സ്യ​വി​ൽ​പ്പ​ന ന​ട​ത്തി​ക്കി​ല്ലെ​ന്നും കൊ​ന്നു​ക​ള​യു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തേ​ത്തു​ട​ർ​ന്ന് യു​വ​തി​യു​ടെ മൊ​ഴി പ്ര​കാ​രം പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു . ഇ​യാ​ൾ​ക്കെ​തി​രേ പ​ട്ട​ണ​ക്കാ​ട്, ചേ​ർ​ത്ത​ല പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ 2001 മു​ത​ൽ വീ​ടു​ക​യ​റി ആ​ക്ര​മ​ണം, വ​ധ​ശ്ര​മം, തീ​വെ​യ്പ്പ്, ന​ര​ഹ​ത്യാ​ശ്ര​മം, സ്ത്രീ​ക​ൾ​ക്ക് എ​തി​രേ​യു​ള്ള ലൈം​ഗി​ക അ​തി​ക്ര​മം, വി​ക​ലാം​ഗ​നെ ആ​ക്ര​മി​ക്ക​ൽ, പ​ട്ടി​ക ജാ​തി​ക്കാ​രെ ആ​ക്ര​മി​ക്ക​ൽ തു​ട​ങ്ങി​യ 20 ഓ​ളം കേ​സു​ക​ളു​ണ്ട്.

2025ൽ ​ത​ന്നെ മൂ​ന്നു കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രേ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​യി​ടെ കാ​പ്പാ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​പ്പെ​ട്ട ശേ​ഷം എ​ല്ലാ ബു​ധ​നാ​ഴ്ച​യും ശ​നി​യാ​ഴ്ച്ച​യും പ​ട്ട​ണ​ക്കാ​ട് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റു​ടെ മു​ൻ​പാ​കെ ഹാ​ജ​രാ​ക​ണ​മെ​ന്ന കാ​പ്പാ ബോ​ർ​ഡി​ന്‍റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​വ​രവേ​യാ​ണ് ഈ ​സം​ ഭ​വം.

Latest News

Corehub Up