കൊച്ചി: കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം, കാപ്പ ചുമത്തിയിട്ടുള്ളതിനാല്‍ അർജുൻ ആയങ്കി ജയിലില്‍ തുടരും.
നേരത്തെ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചതിന് കണ്ണൂര്‍ സൈബര്‍ ക്രൈം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞദിവസം തലശേരി സിജെഎം കോടതി അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം, ആലുവ റൂറൽ പോലീസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ കൂടി അർജുൻ ആയങ്കിക്ക് ജാമ്യം കിട്ടാനുണ്ട്. റിസോർട്ട് കേസിലെ ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു.