Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Three Cases

ചെ​ങ്കോ​ട്ട സ്ഫോ​ട​നം മൂന്നു കേസുകൾക്ക് ഒറ്റ വിചാരണ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ചെ​​​ങ്കോ​​​​ട്ട സ്ഫോ​​​​ട​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ജ​​​​മ്മു​​​ കാ​​​​ഷ്മീ​​​​രി​​​​ലും ഹ​​​​രി​​​​യാ​​​​ന​​​​യി​​​​ലും ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കേ​​​​സു​​​​ക​​​​ൾ ഡ​​​​ൽ​​​​ഹി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റാ​​​​ൻ ദേ​​​​ശീ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക്ക് (എ​​​​ൻ​​​​ഐ​​​​എ) സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി.

കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട മൂ​​​​ന്ന് എ​​​​ഫ്ഐ​​​​ആ​​​​റു​​​​ക​​​​ൾ ഒ​​​​ന്നി​​​​ച്ചു​​​​ചേ​​​​ർ​​​​ത്ത് വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​ത്താ​​​​നും ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ പ്ര​​​​ശാ​​​​ന്ത് കു​​​​മാ​​​​ർ മി​​​​ശ്ര, ശ്രീ ​​​​ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ച് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി.

ജ​​​​മ്മു​​​ കാ​​​​ഷ്മീ​​​​രി​​​​ലും ഹ​​​​രി​​​​യാ​​​​ന​​​​യി​​​​ലും ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കേ​​​​സു​​​​ക​​​​ൾ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ പ​​​​ട്യാ​​​​ല ഹൗ​​​​സ് പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​ണ് എ​​​​ൻ​​​​ഐ​​​​എ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ന​​​​വം​​​​ബ​​​​ർ പ​​​​ത്തി​​​​നു ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ചെ​​​ങ്കോ​​​​ട്ട​​​​യ്ക്കു സ​​​​മീ​​​​പം കാ​​​​റി​​​​ൽ സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​ക്ക​​​​ൾ നി​​​​റ​​​​ച്ചു ​ന​​​​ട​​​​ത്തി​​​​യ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ ഡോ​​​​ക്‌​​​ട​​​​ർ​​​​മാ​​​​ർ ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള ഉ​​​​ന്ന​​​​ത​​​വി​​​​ദ്യാ​​​​ഭ്യാ​​​​സം നേ​​​​ടി​​​​യ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ളു​​​​ടെ ശൃം​​​​ഖ​​​​ല​​​​യാ​​​​ണെ​​​​ന്ന് എ​​​​ൻ​​​​ഐ​​​​എ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ജ​​​​മ്മു​​​കാ​​​​ഷ്മീ​​​​ർ സ്റ്റേ​​​​റ്റ് ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​ൻ ഏ​​​​ജ​​​​ൻ​​​​സി (എ​​​​സ്ഐ​​​​എ) നാ​​​​ലു ഡോ​​​​ക്‌​​​ട​​​​ർ​​​​മാ​​​​ർ ഉ​​​​ൾ​​​​പ്പ​​​​ടെ പ​​​​ത്തു​​​​പേ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. സ​​​​മാ​​​​ന​​​​ രീ​​​​തി​​​​യി​​​​ൽ ഹ​​​​രി​​​​യാ​​​​ന​​​​യി​​​​ലും അ​​​​റ​​​​സ്റ്റു​​​​ക​​​​ളു​​​​ണ്ടാ​​​​യി.

കേ​​​​സു​​​​ക​​​​ളു​​​​ടെ പ​​​​ര​​​​സ്പ​​​​ര​​​​ബ​​​​ന്ധ​​​​വും അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലെ ക​​​​ണ്ടെ​​​​ത്ത​​​​ലു​​​​ക​​​​ളും പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് എ​​​​ല്ലാ കേ​​​​സു​​​​ക​​​​ളും ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി ഒ​​​​രു​​​​മി​​​​ച്ച് വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​ത്താ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്. ഇ​​​​തോ​​​​ടെ ചെ​​​ങ്കോ​​​​ട്ട സ്ഫോ​​​​ട​​​​ന​​​​ക്കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ചാ​​​​ര​​​​ണ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ പ്ര​​​​ത്യേ​​​​ക എ​​​​ൻ​​​​ഐ​​​​എ കോ​​​​ട​​​​തി​​​​യി​​​​ൽ ന​​​​ട​​​​ക്കും.

Latest News

Corehub Up