തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകളിലേക്ക് തപാൽ വോട്ട് ചെയ്യാൻ ബാലറ്റിനായി മൂന്ന് അപേക്ഷകൾ നൽകണം. അതേസമയം, നഗരസഭകളിലേക്ക് ഒരു അപേക്ഷ നൽകിയാൽ മതി.
പഞ്ചായത്തുകളിലേക്കുള്ള മൂന്ന് അപേക്ഷകളും പൂരിപ്പിച്ച് ഉത്തരവിന്റെ പകർപ്പ് സഹിതം ഒറ്റ കവറിലാക്കി സമ്മതിദായകന്റെ പേര് ഉൾപ്പെടുന്ന ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലെ ഏതു വരണാധികാരിക്കും നൽകാമെന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.
തപാൽ ബാലറ്റിനായി അപേക്ഷിക്കുന്നവർ നഗരസഭകളിൽ സമ്മതിദായകന്റെ പേര് ഉൾപ്പെടുന്ന വാർഡിന്റെ ചുമതലയുള്ള വരണാധികാരിക്കുതന്നെ വേണം നൽകേണ്ടത്.