Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Three Brothers

Thrissur

വി​ജ​യ​ത്തി​ലും ഒ​ന്നി​ച്ചു​മി​ന്നി മൂ​വ​ർ​സ​ഹോ​ദ​ര​ങ്ങ​ൾ

ചാ​ല​ക്കു​ടി: കാ​ർ​മ​ൽ അ​ക്കാ​ദ​മി​യി​ലെ ഐ​സി​എ​സ്ഇ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷാ​ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ സ​ഹോ​ദ​ര​ങ്ങ​ളാ​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​ദ്ധേ​യ​മാ​യ വി​ജ​യം കൈ​വ​രി​ച്ചു. ശ്ര​ദ്ധ, ശി​വൈ​ൻ, സാ​കേ​ത് എ​ന്നി​വ​രാ​ണ് അ​ക്കാ​ദ​മി​യു​ടെ വി​ജ​യ​ഗാ​ഥ​യി​ൽ ക​രു​ത്താ​യ​ത്.

ശ്ര​ദ്ധ സ്കൂ​ൾ സെ​ക്ക​ൻ​ഡ് ടോ​പ്പ​റാ​യ​പ്പോ​ൾ, ശി​വൈ​ൻ 88 ശ​ത​മാ​ന​വും സാ​കേ​ത് 85 ശ​ത​മാ​ന​വും മാ​ർ​ക്ക് നേ​ടി മി​ക​വു​തെ​ളി​യി​ച്ചു. പ്രീ ​കെ​ജി മു​ത​ൽ പ​ത്താം​ക്ലാ​സ് വ​രെ ഒ​രേ സ്ഥാ​പ​ന​ത്തി​ൽ പ​ഠി​ച്ച ഇ​വ​ർ, പ​ഠ​ന​ത്തി​ലും സൗ​ഹൃ​ദ​ത്തി​ലും ഒ​രു​മി​ച്ചു മു​ന്നേ​റി​യ​വ​രാ​ണ്.13 വ​ർ​ഷ​മാ​യി കാ​ർ​മ​ൽ അ​ക്കാ​ദ​മി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു സ​ഹോ​ദ​ര​ങ്ങ​ളാ​യ ഈ ​മൂ​വ​ർ​സം​ഘം. അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും പി​ന്തു​ണ​യും ഇ​വ​രു​ടെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി.


കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്കി​ൽ ഐ​ടി ക​മ്പ​നി ഉ​ട​മ​സ്ഥ​നാ​യ ടി. ​എ​സ്. ഷി​ജി​ലി​ന്‍റെ​യും മേ​ഘ​യു​ടെ​യും മ​ക്ക​ളാ​ണ് ഇ​വ​ർ.

കാ​ർ​മ​ൽ അ​ക്കാ​ദ​മി​യി​ൽ നൂ​റു​മേ​നി തി​ള​ക്കം

ചാ​ല​ക്കു​ടി: ഐ​സി​എ​സ്ഇ 10 -ാം ക്ലാ​സ്, ഐ​എ​സ് സി 12 -ാം ​ക്ലാ​സ് പ​രീ​ക്ഷ​ക​ളി​ൽ കാ​ർ​മ​ൽ അ​ക്കാ​ദ മി​ക്കു നൂ​റു​മേ​നി വി​ജ​യം.

10 -ാം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി​യ 52 പേ​രി​ൽ 36 പേ​ർ​ക്ക് ഡി​സ്റ്റിം​ഗ്ഷ​ൻ ല​ഭി​ച്ചു. ഹ​സ​ൽ ഉ​രി​യ ടോ​ണി 97.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഒ​ന്നാം​സ്ഥാ​നം നേ​ടി. 12 -ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ 23 പേ​രി​ൽ 15 പേ​ർ​ക്ക് ഡി​സ്റ്റിം​ഗ്ഷ​ൻ ല​ഭി​ച്ചു. എ​ച്ച്. കേ​ശ​വ് 95.75 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഒ​ന്നാം​സ്ഥാ​നം നേ​ടി.

Latest News

Corehub Up