Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Three-member

Kottayam

ക​വ​ർ​ച്ചാ കേ​സി​ൽ മൂ​ന്നം​ഗ സം​ഘം അ​റ​സ്റ്റി​ൽ

കോ​​​​ട്ട​​​​യം: യു​​​​വാ​​​​വി​​​​നെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി മ​​​​ർ​​​​ദി​​​​ച്ച് സ്വ​​​​ർ​​​​ണ​​​​മാ​​​​ല ക​​​​വ​​​​ർ​​​​ന്ന കേ​​​​സി​​​​ൽ മൂ​​​​ന്നം​​​​ഗ സം​​​​ഘ​​​​ത്തെ കോ​​​​ട്ട​​​​യം വെ​​​​സ്റ്റ് പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

അ​​​​യ്മ​​​​നം കൊ​​​​മ്പ​​​​നാ​​​​ൽ ഭാ​​​​ഗ​​​​ത്ത് താ​​​​മ​​​​സി​​​​ക്കു​​​​ന്ന യു​​​​വാ​​​​വി​​​​നെ ക​​​​ഴി​​​​ഞ്ഞ 24ന് ​​​​ഉ​​​​ച്ച​​​​യ്ക്ക് ബൈ​​​​ക്കി​​​​ൽ ക​​​​യ​​​​റ്റി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ പ്ര​​​​തി​​​​ക​​​​ൾ ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യും സ്വ​​​​ർ​​​​ണ​​​​മാ​​​​ല ക​​​​വ​​​​രു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​യ്മ​​​​നം ആ​​​​റാ​​​​ട്ടു​​​​ക​​​​ട​​​​വ് ആ​​​​ശാ​​​​രി​​​​പ്പ​​​​റ​​​​മ്പി​​​​ൽ സു​​​​ധീ​​​​ഷ് സു​​​​ഗു​​​​ണ​​​​ൻ, അ​​​​യ്മ​​​​നം പാ​​​​ണ്ഡ​​​​വം ഭാ​​​​ഗം കു​​​​ന്നും​​​​പു​​​​റ​​​​ത്ത് ര​​​​തീ​​​​ഷ് കു​​​​മാ​​​​ർ, മ​​​​റ്റ​​​​ത്തി​​​​ൽ ര​​​​ഞ്ജി​​​​ത്ത് എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.

പ്ര​​​​തി​​​​ക​​​​ൾ യു​​​​വാ​​​​വി​​​​നെ കു​​​​ട​​​​യം​​​​പ​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്നും ബൈ​​​​ക്കി​​​​ൽ ക​​​​യ​​​​റ്റി പാ​​​​റേ​​​​ൽ​​​​പ്പ​​​​റ​​​​മ്പ് ഭാ​​​​ഗ​​​​ത്തേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​യി മ​​​​ർ​​​​ദ്ദി​​​​ക്കു​​​​ക​​​​യും ധ​​​​രി​​​​ച്ചി​​​​രു​​​​ന്ന ഒ​​​​ന്ന​​​​ര​​​​പ്പ​​​​വ​​​​നു​​​​ള്ള സ്വ​​​​ർ​​​​ണ​​​​മാ​​​​ല​​​​യു​​​​മാ​​​​യി ക​​​​ട​​​​ന്നു​​​​ക​​​​ള​​​​യു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ് പ്ര​​​​തി​​​​ക​​​​ളെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ പ്ര​​​​തി​​​​ക​​​​ളെ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി.

Latest News

Corehub Up