Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thrikkodithanam Division

Kottayam

ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് തൃ​​ക്കൊ​​ടി​​ത്താ​​നം ഡി​​വി​​ഷ​​നി​​ല്‍ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ്

കോ​​ട്ട​​യം: ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് തൃ​​ക്കൊ​​ടി​​ത്താ​​നം ഡി​​വി​​ഷ​​നി​​ല്‍ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് വ​​രും. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം വി​​നു ജോ​​ബ് ച​​ങ്ങ​​നാ​​ശേ​​രി എം​​എ​​ല്‍​എ​​യാ​​യ​​തോ​​ടെ​​യാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ്. ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​മ്പ് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ലെ​​ത്തി​​യ വി​​നു ജോ​​ബ് തൃ​​ക്കൊ​​ടി​​ത്താ​​ന​​ത്ത് യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി​​യാ​​യി എ​​ല്‍​ഡി​​എ​​ഫി​​ന്‍റെ കു​​ത്ത​​ക ഡി​​വി​​ഷ​​ന്‍ തി​​രി​​ച്ചു​​പി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ച​​ങ്ങ​​നാ​​ശേ​​രി നി​​യ​​മ​​സ​​ഭാ സീ​​റ്റി​​ല്‍ വി​​നു​​വി​​ന്‍റെ പേ​​ര് ഉ​​യ​​ര്‍​ന്നു​​വ​​രാ​​നും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ഡി​​വി​​ഷ​​നി​​ലെ വി​​ജ​​യം കാ​​ര​​ണ​​മാ​​യി​​രു​​ന്നു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് വി​​ക​​സ​​ന സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ കൂ​​ടി​​യാ​​യി​​രു​​ന്ന സി​​പി​​എ​​മ്മി​​ന്‍റെ മ​​ഞ്ജു സു​​ജി​​ത്തി​​നെ​​യാ​​ണ് വി​​നു പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

786 വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​മാ​​ണ് വി​​നു ജോ​​ബി​​നു ല​​ഭി​​ച്ച​​ത്. ജ​​ന​​റ​​ല്‍ സീ​​റ്റാ​​യ ഇ​​വി​​ടെ സി​​റ്റിം​​ഗ് അം​​ഗം മ​​ഞ്ജു​​വി​​ന് സീ​​റ്റ് ന​​ല്കു​​ക​​യാ​​യി​​രു​​ന്നു.

ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​നു ത​​ന്നെ​​യാ​​കും യു​​ഡി​​എ​​ഫി​​ല്‍ സീ​​റ്റ്. എ​​ല്‍​ഡി​​എ​​ഫി​​ല്‍ മ​​ഞ്ജു സു​​ജി​​ത്ത് ത​​ന്നെ​​യാ​​കും സ്ഥാ​​നാ​​ര്‍​ഥി. രാ​​ജു താ​​ടി​​ക്കാ​​ര​​ന്‍റെ പേ​​രും പ​​രി​​ഗ​​ണി​​ക്കു​​ന്നു​​ണ്ട്.

ആ​​റു മാ​​സ​​ത്തി​​ന​​കം സം​​സ്ഥാ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നാ​​ണ് ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്തേ​​ണ്ട​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ല്‍ വി​​നു ജോ​​ബി​​നു സ്വീ​​ക​​ര​​ണം ന​​ല്‍​കി​​യി​​രു​​ന്നു. എം​​എ​​ല്‍​എ​​യാ​​യി സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്യു​​ന്ന​​തി​​നു മു​​മ്പാ​​യി വി​​നു ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് സ്ഥാ​​നം രാ​​ജി​​വ​​യ്ക്കും.

Latest News

Corehub Up