Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thrissur ArchDiocese

ര​ണ്ടു​പേ​ർ​ക്കു പേ​പ്പ​ൽ ബ​ഹു​മ​തി​ നാ​ലു​പേ​ർ​ക്ക് ഷെ​വ​ലി​യ​ർ പ​ദ​വി​

തൃ​​​​ശൂ​​​​ർ: തൃ​​ശൂ​​ർ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ ര​​​​ണ്ടു വൈ​​​​ദി​​​​ക​​​​ർ​​​​ക്ക് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക ബ​​​​ഹു​​​​മ​​​​തി​​​​യും നാ​​​​ലു​​​​പേ​​​​ർ​​​​ക്കു ഷെ​​​​വ​​​​ലി​​​​യ​​​​ർ പ​​​​ദ​​​​വി​​​​യും. ബ​​​​സി​​​​ലി​​​​ക്ക റെ​​​​ക്ട​​​​ർ ഫാ. ​​​​തോ​​​​മ​​​​സ് കാ​​​​ക്ക​​​​ശേ​​​​രി, ക​​​​ത്തീ​​​​ഡ്ര​​​​ൽ വി​​​​കാ​​​​രി ഫാ. ​​​​ജോ​​​​സ് വ​​​​ല്ലൂ​​​​രാ​​​​ൻ എ​​​​ന്നി​​​​വ​​​​രാ​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ പേ​​​​പ്പ​​​​ൽ ബ​​​​ഹു​​​​മ​​​​തി​​​​ക​​​​ൾ​​​​ക്ക് (പ്രോ ​​​​എ​​​​ക്ലേ​​​​സി​​​​യ എ​​​​ത്ത് പൊ​​​​ന്തി​​​​ഫീ​​​​ച്ചെ) അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​ത്.

ഡേ​​​​വി​​​​സ് എ​​​​ട​​​​ക്ക​​​​ള​​​​ത്തൂ​​​​ർ, പ്ര​​​​ഫ. കെ.​​​​എം. ഫ്രാ​​​​ൻ​​​​സി​​​​സ്, അ​​​​ഡ്വ. ബി​​​​ജു കു​​​​ണ്ടു​​​​കു​​​​ളം ( മൂ​​​​വ​​​​രും ഓ​​​​ർ​​​​ഡ​​​​ർ ഓ​​​​ഫ് സെ​​​​ന്‍റ് ഗ്രി​​​​ഗ​​​​റി ദി ​​​​ഗ്രേ​​​​റ്റ് ഷെ​​​​വ​​​​ലി​​​​യ​​​​ർ), ഡോ. ​​​​മേ​​​​രി റെ​​​​ജീ​​​​ന (ഓ​​​​ർ​​​​ഡ​​​​ർ ഓ​​​​ഫ് സെ​​​​ന്‍റ് ഗ്രി​​​​ഗ​​​​റി ദി ​​​​ഗ്രേ​​​​റ്റ് ദാ​​​​മ) എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഷെ​​​​വ​​​​ലി​​​​യ​​​​ർ ബ​​​​ഹു​​​​മ​​​​തി​​​​ക്ക് അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​തെ​​​​ന്ന് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത് അ​​​​റി​​​​യി​​​​ച്ചു.

പേ​​​​പ്പ​​​​ൽ ബ​​​​ഹു​​​​മ​​​​തി​​​​ക​​​​ൾ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ 139-ാം വാ​​​​ർ​​​​ഷി​​​​ക​​​​ദി​​​​ന​​​​ത്തി​​​​ൽ വ​​​​ട​​​​ക്കാ​​​​ഞ്ചേ​​​​രി സെ​​​​ന്‍റ് ഫ്രാ​​​​ൻ​​​​സി​​​​സ് സേ​​​​വി​​​​യേ​​​​ഴ്സ് ഫൊ​​​​റോ​​​​ന പ​​​​ള്ളി​​​​യി​​​​ൽ 20ന് ​​​​ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.30നു ​​​​ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ ന​​​​ൽ​​​​കും. ഷെ​​​​വ​​​​ലി​​​​യ​​​​ർ സി​​​​റി​​​​ൾ ജോ​​​​ൺ മു​​​​ഖ്യാ​​​​തിഥി​​​​​​​​യാ​​​​കും.

അ​​​​ന്നേ​​​​ദി​​​​വ​​​​സം ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.30നു ​​​​മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്തി​​​​ന്‍റെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ സ​​​​മൂ​​​​ഹ​​​​ബ​​​​ലി​​​​യും പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​ന​​​​വും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ ടോ​​​​ണി നീ​​​​ല​​​​ങ്കാ​​​​വി​​​​ൽ, മാ​​​​ർ ബോ​​​​സ്കോ പു​​​​ത്തൂ​​​​ർ എ​​​​ന്നി​​​​വ​​​​ർ സ​​​​ന്നി​​​​ഹി​​​​ത​​​​രാ​​​​കും.

ച​​​​ട​​​​ങ്ങി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ അ​​​​തി​​​​രൂ​​​​പ​​​​താ​​​​ദി​​​​ന അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ ബ്ര​​​​ദ​​​​ർ ജോ​​​​സ് ചു​​​​ങ്ക​​​​ത്ത് എം​​​​എം​​​​ബി, സാ​​​​ന്‍റി ഏ​​​​ബ്ര​​​​ഹാം വ​​​​ട​​​​യാ​​​​റ്റു​​​​കു​​​​ഴി എ​​​​ന്നി​​​​വ​​​​ർ​​​​ക്കു സ​​​​മ്മാ​​​​നി​​​​ക്കും.

പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ ടോ​​​​ണി നീ​​​​ല​​​​ങ്കാ​​​​വി​​​​ൽ, മോ​​​​ൺ. ജോ​​​​സ് കോ​​​​നി​​​​ക്ക​​​​ര, മോ​​​​ൺ. ജെ​​​​യ്സ​​​​ൺ കൂ​​​​നം​​​​പ്ലാ​​​​ക്ക​​​​ൽ, പാ​​​​സ്റ്റ​​​​റ​​​​ൽ കൗ​​​​ൺ​​​​സി​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​ഷി വ​​​​ട​​​​ക്ക​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up