Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thrissur Zoological Park

തൃ​ശൂ​ര്‍ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ൽ മാ​നു​ക​ൾ ച​ത്ത സം​ഭ​വം; അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് വ​നം​മ​ന്ത്രി

തൃ​ശൂ​ർ: സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ലെ തെ​രു​വുനാ​യ ആ​ക്ര​മ​ണ​ത്തി​ൽ മാ​നു​ക​ൾ ച​ത്ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് വ​നംമ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. അ​ന്വേ​ഷ​ണ​ത്തി​ന് വ​നം​മ​ന്ത്രി സ​മി​തി രൂ​പീ​ക​രി​ച്ചു.

ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ പ്ര​മോ​ദ് ജി ​കൃ​ഷ്ണ​ൻ, വ​നം വി​ജി​ല​ൻ​സ് വി​ഭാ​ഗം സി​സി​എ​ഫ് ജോ​ർ​ജി പി ​മാ​ത്ത​ച്ച​ൻ, ചീ​ഫ് ഫോ​റ​സ്റ്റ് വെ​റ്റി​ന​റി ഓ​ഫീ​സ​ർ ഡോ. ​അ​രു​ൺ സ​ക്ക​റി​യ എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ൾ. നാ​ലു​ദി​വ​സ​ത്തി​ന​കം പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടും ര​ണ്ടാ​ഴ്ച​യ്ക്ക​കം അ​ന്തി​മ റി​പ്പോ​ർ​ട്ടും സ​മ​ർ​പ്പി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി.

സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ലെ പു​ള്ളി​മാ​നു​ക​ളെ പാ​ര്‍​പ്പി​ച്ച സ്ഥ​ല​ത്തേ​ക്ക് പ്ര​ദേ​ശ​ത്തു​നി​ന്നു​ള്ള തെ​രു​വ് നാ​യ​ക​ൾ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മി​ച്ച​തി​ല്‍ ഏ​താ​നും പു​ള്ളി​മാ​നു​ക​ള്‍ ച​ത്തു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​യ്ക്കാ​നും ആ​വ​ശ്യ​മാ​യ മ​റ്റ് ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​യ്ക്കാ​നും മ​ന്ത്രി നി​ര്‍​ദേ​ശം ന​ൽ​കി.

മ​രി​ച്ച പു​ള്ളി​മാ​നു​ക​ളു​ടെ ജ​ഡം പോ​സ്റ്റ്മാ​ര്‍​ട്ടം ന​ട​ത്തി​യ ശേ​ഷം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​യ്ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Latest News

Corehub Up