കുറവിലങ്ങാട്: കാടുപിടിച്ചുകിടന്നു റോഡരികുകൾ നാട്ടുകാർ ഒരുമിച്ചതോടെ മനോഹരമാണ്. പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് കുടുംബശ്രീ അംഗങ്ങളും സന്നദ്ധ പ്രവർത്തകരും ഒത്തുചേർന്ന് റോഡുകൾ വെട്ടിത്തെളിച്ചത്.
കാൽനടയാത്ര പോലും ബുദ്ധിമുട്ടായിരുന്ന സ്ഥലങ്ങൾ മനോഹരമാക്കി. ശുചീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി ചാത്തനാട്ട് നിർവഹിച്ചു. വാർഡംഗം ബിജു കുര്യൻ താന്നിക്കത്തറപ്പിൽ, ജോർജ് ജി. ചെന്നേലിൽ, ലിൻസി സെബാസ്റ്റ്യൻ, ജെമിനി ജോണി, നീതു രാജു, ശാന്തമ്മ വേലായുധൻ എന്നിവർ പ്രസംഗിച്ചു.