Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Through The Divisions Of Kannur

Kannur

ക​ണ്ണൂ​ർ, കാസർഗോഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ലൂ​ടെ...

ക​തി​രൂ​ർ പ​യ​റ്റ്

ക​തി​രൂ​ർ: ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ് ത​യാ​റെ​ടു​ക്കു​ന്ന​തെ​ങ്കി​ൽ വി​ജ​യ​പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് യു​ഡി​എ​ഫും ക​തി​രൂ​ർ ഡി​വി​ഷ​നി​ൽ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.ജ​യ​പ​രാ​ജ​യ​ങ്ങ​ളെ നി​ശ്ച​യി​ക്കാ​ൻ എ​ൻ​ഡി​എ​യും രം​ഗ​ത്തു​ണ്ട്. എ​ൽ​ഡി​എ​ഫി​ൽ സി​പി​എ​മ്മി​ന് വ്യ​ക്ത​മാ​യ മേ​ൽ​ക്കൈ​യു​ള്ള ജി​ല്ലാ ഡി​വി​ഷ​നാ​ണി​ത്.

ക​തി​രൂ​ർ, എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും ന്യൂ​മാ​ഹി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് വാ​ർ​ഡു​ക​ളും എ​രു​വ​ട്ടി ബ്ലോ​ക്ക് ഡി​വി​ഷ​നി​ലു​ള്ള ഏ​ഴ് വാ​ർ​ഡു​ക​ളും ചേ​ർ​ന്ന​താ​ണ് ക​തി​രൂ​ർ ഡി​വി​ഷ​ൻ. അ​തി​ർ​ത്തി മാ​റും മു​ൻ​പു​ള്ള ഡി​വി​ഷ​നി​ൽ എ​ൽ​ഡി​എ​ഫി​ലെ മു​ഹ​മ്മ​ദ് അ​ഫ്സ​ൽ 20,329 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് യു​ഡി​എ​ഫി​ലെ ടി.​പി. ഹ​രി​ദാ​സി​നെ തോ​ൽ​പ്പിച്ച​ത്. നി​ല​വി​ലെ ഡി​വി​ഷ​ൻ ഘ​ട​ന​യും ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മെ​ന്ന് എ​ൽ​ഡി​എ​ഫ് വി​ല​യി​രു​ത്തു​ന്നു.

എ​ൽ​ഡി​എ​ഫ്

ക​തി​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു​ത​വ​ണ അം​ഗ​മാ​യി​രു​ന്ന എം.​കെ.​ശോ​ഭ​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്. ജ​നാ​തി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗം, ത​ല​ശേ​രി ഏ​രി​യാ സെ​ക്ര​ട്ട​റി, സി​പി​എം ക​തി​രൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. റ​ബ്കോ ജീ​വ​ന​ക്കാ​രി​യാ​ണ്. ക​തി​രൂ​ർ ത​രു​വ​ണ​ത്തെ​രു സ്വ​ദേ​ശി​നി​യാ​ണ്.

യു​ഡി​എ​ഫ്

ത​ല​ശേ​രി ജി​ല്ലാ കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​യാ​യ വീ​ണാ വി​ശ്വ​നാ​ഥാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.നി​യ​മ വി​ദ്യാ​ർ​ഥി​നി​യാ​യി​രി​ക്കെ പാ​ല​യാ​ട് കാ​ന്പ​സി​ൽ കെ​എ​സ്‌​യു സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു. നി​ല​വി​ൽ ലോ​യേ​ഴ്സ് കോ​ൺ​ഗ്ര​സ് യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റാ​ണ്. ത​ല​ശേ​രി കൊ​ള​ശേ​രി മ​ഠ​ത്തു​ഭാ​ഗം സ്വ​ദേ​ശ​നി​യാ​ണ്.

എ​ൻ​ഡി​എ

ചെ​ന്നൈ​യി​ൽ ജ​നി​ച്ച ര​ശ്മി ജ​യ​രാ​ജ​നാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്. പ​ഠ​നം കൊ​ല്ല​ത്താ​യി​രു​ന്നു. ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ പ​ഠി​ച്ച​ശേ​ഷം 12 വ​ർ​ഷം യു​എ​സ്എ​യി​ൽ അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ്തു. ആ​ദ്യ​മാ​യാ​ണ് മ​ത്സ​ര​രം​ഗ​ത്ത്. ധ​ർ​മ​ടം സ്വ​ദേ​ശി​നി​യാ​ണ്.

ആ​രു കാ​ക്കും അ​തി​ര്‍​ത്തി ?

മ​ഞ്ചേ​ശ്വ​രം: അ​തി​ര്‍​ത്തി​മേ​ഖ​ല​യാ​യ മ​ഞ്ചേ​ശ്വ​രം രൂ​പീ​ക​ര​ണ​കാ​ലം തൊ​ട്ട് മു​സ്‌​ലിം​ലീ​ഗി​നെ തു​ണ​യ്ക്കു​ന്ന ഡി​വി​ഷ​നാ​ണ്. ക​ഴി​ഞ്ഞ​ത​വ​ണ മു​സ്‌​ലിം​ലീ​ഗി​ന്‍റെ ഗോ​ള്‍​ഡ​ന്‍ അ​ബ്ദു​ള്‍​റ​ഹ്‌​മാ​ന്‍ 2,384 വോ​ട്ടി​നാ​ണ് ബി​ജെ​പി​യു​ടെ കെ.​എ​ല്‍. പു​ഷ്പ​രാ​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ 15ഉം ​മം​ഗ​ല്‍​പാ​ടി​യി​ലെ 13ഉം ​മീ​ഞ്ച​യി​ലെ 12ഉം ​ഉ​ള്‍​പ്പെ​ടെ 40 വാ​ര്‍​ഡു​ക​ള്‍ അ​ട​ങ്ങി​യ​താ​ണ് ഡി​വി​ഷ​ന്‍. മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്ത് ബി​ജെ​പി​യു​ടെ പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര ഭ​രി​ക്കു​മ്പോ​ള്‍ മം​ഗ​ല്‍​പാ​ടി യു​ഡി​എ​ഫും മീ​ഞ്ച എ​ല്‍​ഡി​എ​ഫും ഭ​രി​ക്കു​ന്നു. ക​ഴി​ഞ്ഞ​ത​വ​ണ എ​സ്ഡി​പി​ഐ 1,692 വോ​ട്ടു​ക​ള്‍ നേ​ടി​യ ഡി​വി​ഷ​നാ​ണി​ത്.

യു​ഡി​എ​ഫ്

മം​ഗ​ല്‍​പാ​ടി പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ​സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ മു​സ്‌​ലിം​ലീ​ഗി​ന്‍റെ ഇ​ര്‍​ഫാ​ന ഇ​ക്ബാ​ല്‍ ആ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ​മാ​യ ഇ​ര്‍​ഫാ​ന ഷെ​യ്ഖ് സ​യി​ദ് വ​യോ​ജ​ന​മ​ന്ദി​രം ന​ട​ത്തു​ന്ന ട്ര​സ്റ്റി​ന്‍റെ സ്ഥാ​പ​ക കൂ​ടി​യാ​ണ്. ഇ​ര്‍​ഫാ​ന​യു​ടെ ഇ​മേ​ജ് ഡി​വി​ഷ​നി​ല്‍ വ​ന്‍​ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യു​ള്ള വി​ജ​യം സ​മ്മാ​നി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വം.

എ​ന്‍​ഡി​എ

ബി​ജെ​പി ജി​ല്ലാ​ക​മ്മി​റ്റി​യം​ഗം ജ​യ​ന്തി ഷെ​ട്ടി​യാ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി. ര​ണ്ടു​ത​വ​ണ മം​ഗ​ല്‍​പാ​ടി പ​ഞ്ചാ​യ​ത്തം​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച​തി​ന്‍റെ അ​നു​ഭ​വ​പ​രി​ച​യ​വു​മാ​യി​ട്ടാ​ണ് അ​വ​ര്‍ വോ​ട്ട് തേ​ടു​ന്ന​ത്. ദീ​ര്‍​ഘ​നാ​ളാ​യി പൊ​തു​പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ​മാ​യ ജ​യ​ന്തി​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം മി​ക​ച്ച നേ​ട്ടം സ​മ്മാ​നി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ബി​ജെ​പി.

എ​ല്‍​ഡി​എ​ഫ്

എ​ന്‍​സി​പി​ക്ക് അ​നു​വ​ദി​ച്ച സീ​റ്റ് നാ​ഷ​ണ​ലി​സ്റ്റ് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഖ​ദീ​ജ മൊ​ഗ്രാ​ല്‍ ആ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. എ​ല്‍​ഡി​എ​ഫി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​തു പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള പോ​രാ​ട്ട​മാ​ണ്.

ലീ​ഗ് തി​രി​ച്ചെടുക്കു​മോ ചെങ്കള

ചെ​ങ്ക​ള: യു​ഡി​എ​ഫി​ന് ഷോ​ക്ക് ട്രീ​റ്റ്‌​മെ​ന്‍റ് ന​ല്‍​കി ചെ​ങ്ക​ള പി​ടി​ച്ചെ​ടു​ത്താ​ണ് എ​ല്‍​ഡി​എ​ഫ് ക​ഴി​ഞ്ഞ​ത​വ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തി​ലേ​റി​യ​ത്. യു​ഡി​എ​ഫ് സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ​തു​ട​ര്‍​ന്ന് എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച ഷാ​ന​വാ​സ് പാ​ദൂ​ര്‍ മു​സ്‌​ലിം​ലീ​ഗി​ലെ ടി.​ഡി. ക​ബീ​റി​നെ​തി​രേ 139 വോ​ട്ടി​ന്‍റെ അ​ട്ടി​മ​റി​വി​ജ​യം ക​ര​സ്ഥ​മാ​ക്കു​ക​യാ​യി​രു​ന്നു. ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ലെ 18ഉം ​മു​ളി​യാ​റി​ലെ എ​ട്ടും ചെ​മ്മ​നാ​ട്ടെ ആ​റും ഉ​ള്‍​പ്പെ​ടെ 32 വാ​ര്‍​ഡു​ക​ള്‍ ചേ​ര്‍​ന്ന​താ​ണ് ചെ​ങ്ക​ള ഡി​വി​ഷ​ന്‍. യു​ഡി​എ​ഫ്- 20, എ​ല്‍​ഡി​എ​ഫ്- 12, ബി​ജെ​പി-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ലെ വാ​ര്‍​ഡു​ക​ളി​ലെ ക​ക്ഷി​നി​ല.

എ​ല്‍​ഡി​എ​ഫ്

ഡി​വി​ഷ​ന്‍ നി​ല​നി​ര്‍​ത്താ​ന്‍ വീ​ണ്ടും സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി​യെ​യാ​ണ് എ​ല്‍​ഡി​എ​ഫ് ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത്. എം​ബി​എ ബി​രു​ദ​ധാ​രി​യും അ​ബു​ദാ​ബി​യി​ല്‍ അ​ക്കൗ​ണ്ട്‌​സ് ഓ​ഫീ​സ​റു​മാ​യി​രു​ന്ന ബേ​വി​ഞ്ച സ്വ​ദേ​ശി​നി സ​ഹ​ര്‍​ബാ​നു സാ​ഗ​റാ​ണ് ഇ​ട​തു​സ്ഥാ​നാ​ര്‍​ഥി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​തു പോ​ലെ ലീ​ഗ് വോ​ട്ട് ബാ​ങ്കി​ല്‍ വി​ള്ള​ല്‍ വീ​ഴ്ത്താ​ന്‍ സ​ഹ​ര്‍​ബാ​നു​വി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം സ​ഹാ​യി​ക്കു​മെ​ന്നാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ പ്ര​തീ​ക്ഷ.

യു​ഡി​എ​ഫ്

ന​ഷ്ട​പ്പെ​ട്ട ഡി​വി​ഷ​ന്‍ തി​രി​ച്ചു​പി​ടി​ക്കു​ക​യെ​ന്ന​ത് അ​ഭി​മാ​ന​പ്ര​ശ്‌​ന​മാ​യി ക​രു​തു​ന്ന മു​സ്‌​ലിം​ലീ​ഗ് യു​വ​സ്ഥാ​നാ​ര്‍​ഥി ജ​സ്‌​ന മ​നാ​ഫി​നെ​യാ​ണ് രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. വ​നി​താ​ലീ​ഗ് ചൂ​രി​മൂ​ല വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റാ​യ ജ​സ്‌​ന​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം തോ​ല്‍​വി​യു​ടെ വേ​ദ​ന വ​ന്‍​ഭൂ​രി​പ​ക്ഷ​ത്തോ​ടെ മ​റ​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ലീ​ഗ് നേ​തൃ​ത്വം.

എ​ന്‍​ഡി​എ

ബി​ജെ​പി​യു​ടെ ശു​ഭ​ല​ത റൈ​യാ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി. ക​ഴി​ഞ്ഞ പ​ത്തു​വ​ര്‍​ഷ​മാ​യി ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്തം​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന്‍റെ അ​നു​ഭ​വ​പ​രി​ച​യ​വു​മാ​യാ​ണ് ശു​ഭ​ല​ത വോ​ട്ട് തേ​ടു​ന്ന​ത്. പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ശു​ഭ​ല​ത​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം മി​ക​ച്ച മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ് ബി​ജെ​പി.

പി​ടി​കൊ​ടു​ക്കാ​തെ ബ​ദി​യ​ഡു​ക്ക

ബ​ദി​യ​ഡു​ക്ക: മൂ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ബി​ജെ​പി​യെ ജ​യി​പ്പി​ച്ച എ​ട​നീ​ര്‍ ഡി​വി​ഷ​ന്‍ ഇ​ത്ത​വ​ണ ബ​ദി​യ​ഡു​ക്ക​യാ​ണ്. ക​ഴി​ഞ്ഞ​ത​വ​ണ ബി​ജെ​പി​യു​ടെ എം. ​ശൈ​ല​ജ ഭ​ട്ട് മു​സ്‌‌​ലിം​ലീ​ഗി​ന്‍റെ ഷാ​ഹി​ന സ​ലീ​മി​നെ 1,457 വോ​ട്ടി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍ വാ​ര്‍​ഡ് വി​ഭ​ജ​നം മ​ത്സ​ര​ത്തി​ന്‍റെ ക​ടു​പ്പം കൂ​ട്ടി​യി​ട്ടു​ണ്ട്. ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ 21ഉം ​കും​ബ​ഡാ​ജെ​യി​ലെ 11ഉം ​ബെ​ള്ളൂ​രി​ലെ എ​ട്ടും മ​ധൂ​ര്‍, കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ര​ണ്ടു വീ​തം വാ​ര്‍​ഡു​ക​ളും അ​ട​ക്കം 44 വാ​ര്‍​ഡു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ബെ​ള്ളൂ​ര്‍, മ​ധൂ​ര്‍, കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്തു​ക​ള്‍ ബി​ജെ​പി​യും ബ​ദി​യ​ഡു​ക്ക, കും​ബ​ഡാ​ജെ പ​ഞ്ചാ​യ​ത്തു​ക​ള്‍ യു​ഡി​എ​ഫു​മാ​ണ് ഭ​രി​ക്കു​ന്ന​ത്. പ​ട്ടി​ക​ജാ​തി സം​വ​ര​ണ ഡി​വി​ഷ​നാ​യ ഇ​വി​ടെ നി​ര്‍​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള മൊ​ഗേ​റ സ​മു​ദാ​യാം​ഗ​ങ്ങ​ളെയാണ് മൂന്നു മുന്നണികളും രംഗത്തിറക്കി യിരിക്കുന്നത്.

എ​ന്‍​ഡി​എ

പ​ട്ടി​ക​ജാ​തി മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​മ​പ്പ മ​ഞ്ചേ​ശ്വ​ര​മാ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി. ബി​ജെ​പി ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗ​വു​ം മൊ​ഗേ​റ സം​ഘം ജി​ല്ലാ ര​ക്ഷാ​ധി​കാ​രി​യു​മാ​ണ്. വ​ന്‍​ഭൂ​രി​പ​ക്ഷ​ത്തിൽ ഡി​വി​ഷ​ന്‍ നി​ല​നി​ര്‍​ത്തുമെ​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​ണ് ബി​ജെ​പിക്ക്.

യു​ഡി​എ​ഫ്

മു​സ്‌​ലിം​ലീ​ഗി​ന് അ​നു​വ​ദി​ച്ച സീ​റ്റി​ല്‍ ല​ക്ഷ്മ​ണ പെ​രി​യ​ടു​ക്ക​യാ​ണ് യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​. മൊ​ഗേ​റ സ​ര്‍​വീ​സ് സൊ​സൈ​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, ഓ​ള്‍ ഇ​ന്ത്യ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് എ​സ്‌​സി എ​സ്ടി ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​തി​ന്‍റെ അ​നു​ഭ​വ​പ​രി​ച​യ​മുണ്ട്. ഒ​ന്നാം​സ്ഥാ​ന​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ഡി​എ​ഫ്.

എ​ല്‍​ഡി​എ​ഫ്

സി​പി​ഐ ബ​ദി​യ​ഡു​ക്ക മ​ണ്ഡ​ലം ക​മ്മ​റ്റി​യം​ഗം പ്ര​കാ​ശ് കും​ബ​ഡാ​ജെ​യാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. വാ​ര്‍​ഡ് വി​ഭ​ജ​ന​ത്തി​ന്‍റെ ആ​നു​കൂ​ല്യം കടുത്തപോരിന് ‍ സ​ഹാ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വം.

Latest News

Corehub Up