കുണ്ടറ : ഈ കാലഘട്ടം പ്രതികരിക്കുന്നത് തൂഫാനിലൂടെയാണെന്ന് ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. നെടുമ്പായിക്കുളം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ എട്ടു നോമ്പ് പെരുന്നാളിന്റെ സമാപനത്തോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാന മധ്യേ വചന പ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്നിന്റെയും മറ്റ് ലഹരിയുടെയും അധിക്യത്തിലൂടെയാണ് ഇന്നത്തെ സമൂഹം പ്രതികരിക്കുന്നത്. എന്നാല്‍ ദൈവമാതാവ് നല്കുന്ന മാതൃക അങ്ങനെ ആയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സെമിത്തേരി കുരിശിന് സൗധത്തില്‍ നടന്ന ധൂപ പ്രാര്‍ഥന, പള്ളിപ്രദക്ഷിണം, കൊടിയിറക്ക്, നേര്‍ച്ച എന്നിവയോടെ പെരുന്നാള്‍ സമാപിച്ചു.