Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thulammasam

തു​ലാ​മാ​സ പൂ​ജ​ക​ൾ​ക്ക് ശ​ബ​രി​മ​ല ന​ട തു​റ​ക്കു​മ്പോ​ൾ അ​ര​വ​ണ​യ്ക്ക് പ്ര​തി​സ​ന്ധി ഉ​ണ്ടാ​കി​ല്ല: കെ. ​ജ​യ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: തു​ലാ​മാ​സ പൂ​ജ​ക​ൾ​ക്ക് ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലെ ന​ട തു​റ​ക്കു​മ്പോ​ൾ അ​ര​വ​ണ​യ്ക്ക് പ്ര​തി​സ​ന്ധി ഉ​ണ്ടാ​കി​ല്ലെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ. ശ​ബ​രി​മ​ല​യി​ൽ അ​രി കു​റ​വ് എ​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ജ​യ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ ആ​യി​രം കി​ലോ അ​രി സ​ന്നി​ധാ​ന​ത്ത് ഉ​ണ്ട്. ഇ​ന്നും നാ​ളെ​യു​മാ​യി കൂ​ടു​ത​ൽ അ​രി എ​ത്തും. അ​ര​വ​ണ ക്ഷാ​മം ഉ​ണ്ടാ​കും എ​ന്ന​ത് ആ​രൊ​ക്കെ​യോ പ​ര​ത്തു​ന്ന വാ​ർ​ത്ത​ക​ൾ മാ​ത്ര​മാ​ണെ​ന്നും ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

ആ​വ​ശ്യ​ത്തി​നു​ള്ള അ​രി എ​ത്തി​ക്കാ​നു​ള്ള ഇ​ട​പെ​ട​ൽ ന​ട​ത്തി​യെ​ന്ന് കെ ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. ഭ​ക്ത​ർ​ക്ക് യാ​തൊ​രു ആ​ശ​ങ്ക​യും വേ​ണ്ട. മ​റ്റ​ന്നാ​ൾ മു​ത​ൽ അ​ര​വ​ണ ഉ​ൽ​പാ​ദ​നം തു​ട​ങ്ങും. കൂ​ടു​ത​ൽ ഭ​ക്ത​ർ വ​ന്നാ​ലും ആ​വ​ശ്യ​ത്തി​നു​ള്ള അ​ര​വ​ണ സ​ന്നി​ധാ​ന​ത്ത് ഉ​ണ്ടാ​കും. 10 ല​ക്ഷ​ത്തി​ൽ താ​ഴെ അ​ര​വ​ണ ഉ​ണ്ടാ​ക്കി വ​യ്ക്കു​മെ​ന്ന് കെ ​ജ​യ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ഉ​ണ​ക്ക​ല​രി ഉ​ൾ​പ്പെ​ടെ അ​ര​വ​ണ നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സാ​ധ​ന​ങ്ങ​ളു​ടെ​യും ല​ഭ്യ​ത ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. 15,000 കി​ലോ ഉ​ണ​ക്ക​ല​രി തി​ങ്ക​ളാ​ഴ്ച പ​മ്പ​യി​ൽ എ​ത്തി​ച്ച് ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം സ​ന്നി​ധാ​ന​ത്ത് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

Latest News

Corehub Up