Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tiangong

‌വേണമെങ്കിൽ നെല്ല് ബഹിരാകാശത്തും കൊയ്യാം; ഭൂ​മി​ക്കു പു​റ​ത്ത് ചൈനയുടെ നെൽകൃഷി

ഭാവിയിലെ ബഹിരാകാശ ഗവേഷണങ്ങൾക്ക് ഊർജം പകരുന്ന പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചൈന. ഭൂമിക്കു പുറത്തു കൃഷി ചെയ്ത നെല്ലിന്‍റെ വിളവെടുപ്പ് വിജയകരമായി ചൈന പൂർത്തിയാക്കി. വലിയ ശാസ്ത്രനേട്ടമായാണ് ഗവേഷകർ ഇതിനെ കാണുന്നത്. ഇതോടെ, ബ​ഹി​രാ​കാ​ശ​ത്ത് സ്വ​ന്ത​മാ​യി ഭക്ഷ്യവസ്തുക്കൾ ഉ​ത്പാദിപ്പിക്കുക എ​ന്ന മ​നു​ഷ്യ​രാ​ശി​യു​ടെ ഏറ്റവും വലിയ സ്വപ്നത്തിലേക്ക് എത്തുകയാണ് ഏഷ്യയിലെ രണ്ടാമത്തെ വലിയ രാജ്യമായ ചൈന.

ചൈ​ന​യു​ടെ ടി​യാ​ൻ​ഗോംഗ് ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ (Tiangong Space Station) വ​ള​ർ​ത്തി​യെ​ടു​ത്ത നെ​ൽ​ച്ചെ​ടി​കൾ വിളവെടുക്കാറായപ്പോൾ ശാ​സ്ത്ര​ജ്ഞ​രും ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രും ചേ​ർ​ന്നു വി​ജ​യ​ക​ര​മാ​യി കൊ​യ്തെ​ടുക്കുകയായിരുന്നു. ബ​ഹി​രാ​കാ​ശ​ത്തെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കൃ​ഷി സാ​ധ്യ​മാ​ക്കാ​നും ഭാ​വി​യി​ലെ ദീ​ർ​ഘ​കാ​ല ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ൾ​ക്കു ഭക്ഷ്യവസ്തുക്കൾ സ്വന്തമായി ഉത്പാദിപ്പിക്കാനും ഗവേഷകരെ പ്രാപ്തരാക്കുകയാണു ലക്ഷ്യം.

ഷെ​ൻ​ഷൗ-23 (Shenzhou-23) ദൗ​ത്യ​ത്തിന്‍റെ ഭാ​ഗ​മാ​യി ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലുള്ള ശാ​സ്ത്ര​ജ്ഞ​രാ​ണു കാർഷിക ​പ​രീ​ക്ഷ​ണ​ത്തിനു പി​ന്നി​ൽ പ്രവർത്തിച്ചത്. ഗു​രു​ത്വാ​ക​ർ​ഷ​ണ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ (Microgravity) സ​സ്യ​ങ്ങ​ളു​ടെ ജ​നി​ത​കമാ​റ്റ​ങ്ങ​ളും വ​ള​ർ​ച്ച​യും പ​ഠി​ക്കു​കയാണു പ്രധാനം. മേ​യിൽ നി​ല​യ​ത്തി​ലെ​ത്തി​ച്ച വി​ത്തു​ക​ൾ മു​ള​പ്പി​ച്ച്, വ​ള​ർ​ത്തി, പൂ​വി​ട്ട് വി​ത്താ​ക്കി മാ​റ്റു​ന്ന സീ​ഡ്-​ടു-​സീ​ഡ് (Seed-to-Seed) പ്ര​ക്രി​യ​യാ​ണ് ഇപ്പോൾ പൂർത്തിയായത്.

ഭൂ​മി​യി​ൽനി​ന്നു തു​ട​ർ​ച്ച​യാ​യി ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ബ​ഹി​രാ​കാ​ശനിലയത്തിലെത്തിക്കുക എന്നതു ചെലവേറിയതാണെന്നു മാത്രമല്ല, പ്രാ​യോ​ഗി​കവു​മ​ല്ല. അ​തുകൊണ്ട് അ​ത​തു കേ​ന്ദ്ര​ങ്ങ​ളി​ൽ ഭ​ക്ഷ്യവസ്തുക്കൾ ഉ​ത്പാദിപ്പിക്കുന്ന ഇ​ൻ-​സി​റ്റു പ്രൊ​ഡ​ക്ഷ​ൻ വി​ക​സി​പ്പി​ക്കു​ക​യാ​ണു ലക്ഷ്യം. ച​ന്ദ്ര​നി​ലും ചൊ​വ്വ​യി​ലും താ​വ​ള​ങ്ങ​ൾ നി​ർമി​ച്ച് ദീ​ർ​ഘ​കാ​ലം താ​മ​സി​ക്കു​ന്ന ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ​ക്ക് ഇ​ത്ത​രം സ്വ​യം പ​ര്യാ​പ്ത കാ​ർ​ഷി​ക സം​വി​ധാ​ന​ങ്ങ​ൾ അ​ത്യാ​വ​ശ്യ​മാ​ണെന്നു ശാസ്ത്രലോകം വ്യക്തമാക്കുന്നു.

കൊ​യ്തെ​ടു​ത്ത ​നെ​ല്ലിന്‍റെ സാ​മ്പി​ളു​ക​ൾ ഭൂ​മി​യി​ലെത്തിച്ച് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​ക്കുമെന്ന് ചൈനീസ് ശാസ്ത്രജ്ഞർ പറഞ്ഞു. മൈക്രോഗ്രാവിറ്റിയും ബ​ഹി​രാ​കാ​ശ വി​കി​ര​ണ​ങ്ങ​ളും സസ്യങ്ങളുടെ ജ​നി​ത​കഘ​ട​ന​യി​ൽ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് പഠിക്കുകയാണു ശാ​സ്ത്ര​ജ്ഞ​രുടെ പ്രധാന ലക്ഷ്യം. മാത്രമല്ല, കൂ​ടു​ത​ൽ വി​ള​വ് ന​ൽ​കു​ന്ന​തും ​പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള​തു​മാ​യ പു​തി​യ വി​ത്തി​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​നും ഇ​ത് സ​ഹാ​യകമാകുമെന്ന് ചൂണ്ടിക്കാണിക്കുന്നു.

ച​ന്ദ്ര​നി​ലും ചൊ​വ്വ​യി​ലും മ​നു​ഷ്യനു സ്ഥി​ര​മാ​യ താ​വളങ്ങൾ ഒ​രു​ക്കാ​നു​ള്ള ആ​ഗോ​ള ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​ക​ളു​ടെ നീ​ക്ക​ങ്ങ​ൾ​ക്കു കരുത്തുപകരുന്നതാണ് ചൈ​നീസ് ഗവേഷകരുടെ വി​ജ​യം.

Latest News

Corehub Up