Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ticket

ഹാൾ ടിക്കറ്റ്

 കണ്ണൂർ സർവകലാശാല ഐടി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ പി ജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി (റഗുലർ), നവംബർ 2025 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവകലാശാലയുടെ താവക്കര കാന്പസിലെ ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസ് വകുപ്പിൽ എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷൻ നാളെ നടക്കും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ ബന്ധപ്പെട്ട എല്ലാ അസൽ രേഖകളും സർട്ടിഫിക്കറ്റുകളും സഹിതം നാളെ വകുപ്പിൽ നേരിട്ട് ഹാജരാകണം. പ്രവേശനത്തിനായി എത്തുന്നതിന് മുമ്പ് നിർബന്ധമായും 9995588103 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് മുൻകൂട്ടി സമയം നിശ്ചയിക്കേണ്ടതാണ്.

Business

ഇ​ന്ധ​ന സ​ര്‍​ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ച്ച് എ​യ​ർ ഇ​ന്ത്യ; ടി​ക്ക​റ്റ് നി​ര​ക്ക് കൂ​ടും

ന്യൂ​ഡ​ല്‍​ഹി: ആ​ഭ്യ​ന്ത​ര അ​ന്താ​രാ​ഷ്ട്ര പാ​ത​ക​ളി​ലെ ഇ​ന്ധ​ന സ​ര്‍​ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ച്ച് എ​യ​ർ ഇ​ന്ത്യ. ഇ​തോ​ടെ ടി​ക്ക​റ്റ് നി​ര​ക്കും വ​ർ​ധി​ക്കും. ആ​ഗോ​ള വി​മാ​ന ഇ​ന്ധ​ന വി​ല ഇ​റാ​ന്‍ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​ര്‍​ധി​ച്ച​തോ​ടെ​യാ​ണ് പു​തി​യ തീ​രു​മാ​നം.

ഏ​പ്രി​ല്‍ എ​ട്ട് ബു​ധ​നാ​ഴ്ച മു​ത​ല്‍ പു​തി​യ ചാ​ര്‍​ജു​ക​ള്‍ നി​ല​വി​ല്‍ വ​രും. യൂ​റോ​പ്പ്, വ​ട​ക്കേ അ​മേ​രി​ക്ക, ഓ​സ്‌​ട്രേ​ലി​യ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പു​തു​ക്കി​യ സ​ര്‍​ചാ​ര്‍​ജ് ഏ​പ്രി​ല്‍ 10 വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രി​ക.

പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​വും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​വും ചേ​ര്‍​ന്ന് ഡൊ​മ​സ്റ്റി​ക്ക് ഏ​വി​യേ​ഷ​ന്‍ ട​ര്‍​ബൈ​ന്‍ ഫ്യു​വ​ല്‍ വി​ല​വ​ര്‍​ധ​ന 25ശ​ത​മാ​ന​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ന​ട​പ​ടി. എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് ഫ്‌​ളൈ​റ്റു​ക​ളി​ലും പു​തി​യ മാ​റ്റം പ്ര​തി​ഫ​ലി​ക്കും.

അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക​ള്‍​ക്ക് കു​ത്ത​നെ ഉ​യ​ര്‍​ത്തി​യ നി​ര​ക്കാ​കും എ​യ​ര്‍​ലൈ​ന്‍​സ് ഈ​ടാ​ക്കു​ക. അ​ന്താ​രാ​ഷ്ട്ര എ​ടി​എ​ഫ് വി​ല​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല.

National

യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​ക്ക്; പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ റെ​യി​ൽ‌​വേ ന​ട​പ്പി​ലാ​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: റെ​യി​ൽ​വേ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി നി​ര​വ​ധി പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മ​ന്ത്രി അ​ശ്വി​നി വൈ​ഷ്‌​ണ​വ്. റെ​യി​ൽ​വേ ശൃം​ഖ​ല ആ​ധു​നി​ക​വ​ൽ​ക്ക​രി​ക്കു​ന്ന​തി​നും യാ​ത്രാ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള പ​രി​ഷ്‌​കാ​ര​ങ്ങ​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ടി​ക്ക​റ്റ് ക്യാ​ൻ​സ​ൽ ചെ​യ്യു​ന്ന​തി​ലും പ​രി​ഷ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. യാ​ത്ര​യ്ക്ക് 72 മ​ണി​ക്കൂ​ർ മു​ൻ​പ് ക്യാ​ൻ​സ​ൽ ചെ​യ്യു​ന്ന​വ​ർ​ക്ക് പ​ര​മാ​വ​ധി റീ​ഫ​ണ്ട് ല​ഭി​ക്കും .24 മ​ണി​ക്കൂ​ർ മു​ൻ​പ് ക്യാ​ൻ​സ​ൽ ചെ​യ്യു​ന്ന​വ​ർ​ക്ക് 25% ചാ​ർ​ജ് ഈ​ടാ​ക്കും. എ​ട്ടു മ​ണി​ക്കൂ​ർ മു​ൻ​പ് വ​രെ 50% ചാ​ർ​ജ് ഈ​ടാ​ക്കും.

എ​ട്ടു മ​ണി​ക്കൂ​റി​ൽ കു​റ​വ് ഒ​രു തു​ക​യും കി​ട്ടി​ല്ല.​റീ​ഫ​ണ്ട് തു​ക ന​ൽ​കു​ന്ന ന​ട​പ​ടി​ക​ളും എ​ളു​പ്പ​ത്തി​ലാ​ക്കി. യാ​ത്ര തു​ട​ങ്ങു​ന്ന​തി​ന് 30 മി​നി​റ്റ് മു​ൻ​പ് വ​രെ ട്രാ​വ​ൽ ക്ലാ​സ് അ​പ്ഗ്രേ​ഡ് ചെ​യ്യാം. നേ​ര​ത്തെ ചാ​ർ​ട്ട് വ​രു​ന്ന​തി​ന് മു​ൻ​പ് ചെ​യ്യ​ണ​മാ​യി​രു​ന്നു. ബോ​ർ​ഡിം​ഗ് പോ​യി​ന്‍റും 30 മി​നി​റ്റ് മു​മ്പു വ​രെ മാ​റ്റാം.

ഇ​നി അ​ടു​ത്തു​ള്ള ഏ​ത് സ്റ്റേ​ഷ​നി​ൽ നി​ന്നും ബോ​ർ​ഡിം​ഗ് മാ​റ്റി ക​യ​റാ​മെ​ന്നും റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി. ച​ര​ക്ക് വി​ഭാ​ഗ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കൊ​ണ്ടു​പോ​കു​ന്ന​ത് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സിം​ഗി​ൾ ഡെ​ക്ക്, ഡ​ബി​ൾ ഡെ​ക്ക് വാ​ഗ​ണു​ക​ളും അ​വ​ത​രി​പ്പി​ക്കും.

Sports

ഫൈ​​ന​​ല്‍​സി​​മ ടി​​ക്ക​​റ്റ്

ദോ​​ഹ: 2026 ഫൈ​​ന​​ല്‍​സി​​മ ടി​​ക്ക​​റ്റ് വി​​ല്‍​പ്പ​​ന ആ​​രം​​ഭി​​ച്ചു. 2024 യൂ​​റോ ചാ​​മ്പ്യ​​ന്മാ​​രാ​​യ സ്‌​​പെ​​യി​​നും 2024 കോ​​പ്പ അ​​മേ​​രി​​ക്ക ചാ​​മ്പ്യ​​ന്മാ​​രാ​​യ അ​​ര്‍​ജ​​ന്‍റീ​​ന​​യും ത​​മ്മി​​ലാ​​ണ് ഫൈ​​ന​​ല്‍​സി​​മ പോ​​രാ​​ട്ടം.

മാ​​ര്‍​ച്ച് 27ന് ​​ലു​​സൈ​​ല്‍ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ഭൂ​​ഖ​​ണ്ഡാ​​ന്ത​​ര കി​​രീ​​ട​​പോ​​രാ​​ട്ടം. നി​​ല​​വി​​ലെ ഫൈ​​ന​​ല്‍​സി​​മ ജേ​​താ​​ക്ക​​ളാ​​ണ് അ​​ര്‍​ജ​​ന്‍റീ​​ന.

ഫൈ​​ന​​ല്‍​സി​​മ​​യ്‌​​ക്കൊ​​പ്പം ഖ​​ത്ത​​റി​​ല്‍ ഫു​​ട്‌​​ബോ​​ള്‍ ഫെ​​സ്റ്റി​​വ​​ലും അ​​ര​​ങ്ങേ​​റും. അ​​ര്‍​ജ​​ന്‍റീ​​ന​​യ്ക്കും സ്‌​​പെ​​യി​​നി​​നു​​മൊ​​പ്പം ഈ​​ജി​​പ്ത്, സൗ​​ദി അ​​റേ​​ബ്യ, സെ​​ര്‍​ബി​​യ, ഖ​​ത്ത​​ര്‍ ടീ​​മു​​ക​​ളും മാ​​ര്‍​ച്ച് 26 മു​​ത​​ല്‍ 31വ​​രെ അ​​ര​​ങ്ങേ​​റു​​ന്ന 2026 ഫു​​ട്‌​​ബോ​​ള്‍ ഫെ​​സ്റ്റി​​വ​​ലി​​ല്‍ മാ​​റ്റു​​ര​​യ്ക്കും.

Kerala

ടിക്കറ്റ് എടുക്കാതെ ബോട്ട് യാത്ര; ചോദ്യം ചെയ്ത ജീവനക്കാര്‍ക്കതിരെ കത്തി വീശി യുവാവ്

മുളവുകാട്: ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ഫെറി ബോട്ട് ജീവനക്കാരെ കത്തി കട്ടി ഭീഷണിപ്പെടുത്തി യുവാവ്. താന്തോന്നി തുരുത്ത് സ്വദേശി ശ്രീരാജ് (28) ആണ് ബോട്ട് ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. മുളവുകാട് നോര്‍ത്ത് ജെട്ടിയിലാണ് സംഭവം.

മുളവുകാട്-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടിലെ ജീവനക്കാരെയാണ് ശ്രീരാജ് ഭീഷണിപ്പെടുത്തിയത്. യാത്രക്കാരില്‍ ഒരാള്‍ ടിക്കറ്റ് എടുക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ബോട്ട് തിരിച്ചെടുപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ബോട്ടിന്‍റെ വീല്‍ ഹൗസില്‍ കയറി സ്റ്റിയറിംഗ് ബലമായി തിരിച്ച് നിയന്ത്രണം തെറ്റിച്ചു.

തുടര്‍ന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി ബോട്ടിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബോട്ട് ജീവനക്കാരായ രതീഷും മനോജ് ബാബുവും മുളവുകാട് പോലീസില്‍ പരാതി നല്‍കി. മുളവുകാട് പോലീസ് ശ്രീരാജിനെതിരെ കേസ് എടുത്തു.

Kerala

ബിനാലെയ്ക്ക് ടിക്കറ്റ് എടുക്കണ്ട, സന്ദര്‍ശകര്‍ക്ക് വന്‍ ഇളവ്; മാസത്തിലെ രണ്ടു തിങ്കളാഴ്ചകളില്‍ സൗജന്യ പ്രവേശനം

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയില്‍ സൗജന്യ പ്രവേശനം. മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും തിങ്കളാഴ്ചകളില്‍ ബിനാലെ വേദികളില്‍ സൗജന്യമായി സന്ദര്‍ശിക്കാം.

ഫെബ്രുവരി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഈ തിങ്കളാഴ്ചകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മറ്റൊരു ദിവസം ബിനാലെ വേദി സന്ദര്‍ശിക്കാം.

അതേസമയം, ഡിസംബര്‍ 11ന് ആരംഭിച്ച ബിനാലെ മാര്‍ച്ച് 31ന് ആണ് സമാപിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൗസ് ആണ് പ്രധാന വേദി. 25ലധികം രാജ്യങ്ങളില്‍ നിന്നുള്ള 66 ആര്‍ട്ടിസ്റ്റ് പ്രോജക്റ്റുകളാണ് ബിനാലെയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Kerala

ക്രിസ്മസ്-പുതുവത്സര ബമ്പർ; ടിക്കറ്റ് വിറ്റത് കാഞ്ഞിരപ്പള്ളിയിൽ

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി നറുക്കെടുത്തു. XC138455 നമ്പർ ടിക്കറ്റിനാണ് 20 കോടി രൂപയുടെ ഒന്നാം സമ്മാനം. കാഞ്ഞിരപ്പള്ളി ന്യൂ ലക്കി സെന്‍ററിൽ നിന്നാണ് ടിക്കറ്റ് വിറ്റത്. 

ചിറക്കടവ് തടിക്കുംപറമ്പിൽ എ. സുദീഖ് ആണ് ടിക്കറ്റ് വിട്ടത്. ടിക്കറ്റ് വാങ്ങിച്ചത് ആരാണെന്ന് അറിയില്ല. 2023ൽ തിരുവോണം ബമ്പർ രണ്ടാം സമ്മാനം ഒരു കോടി രൂപയും മുമ്പ് അടിച്ചിട്ടുണ്ട്.

20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.

കൂടാതെ, 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 6,21,990 സമ്മാനങ്ങൾ ലഭിക്കുന്നു എന്നതാണ് ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പറിന്‍റെ സവിശേഷത.

 

 

 

Sports

ന്യൂ​സി​ലാ​ൻ​ഡ് x ഇ​ന്ത്യ ​ടിക്കറ്റ്


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ര്യ​​​വ​​​ട്ടം അ​​​ന്താ​​​രാ​​​ഷ്‌ട്ര ക്രി​​​ക്ക​​​റ്റ് ആ​​​വേ​​​ശ​​​ത്തി​​​ലേ​​​ക്ക്. 31 ന് ​​​ന​​​ട​​​ക്കു​​​ന്ന ഇ​​​ന്ത്യ x ​​​ന്യൂ​​​സി​​​ലാ​​​ൻ​​​ഡ് ട്വ​​​ന്‍റി-20 മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ടി​​​ക്ക​​​റ്റ് വി​​​ൽ​​​പ​​​ന​​​യ്ക്ക് ഔ​​​ദ്യോ​​​ഗി​​​ക തു​​​ട​​​ക്ക​​​മാ​​​യി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഹ​​​യാ​​​ത്ത് റീ​​​ജ​​​ൻ​​​സി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ച​​​ല​​​ച്ചി​​​ത്ര താ​​​രം പൃ​​​ഥ്വി​​​രാ​​​ജ് സു​​​കു​​​മാ​​​ര​​​ൻ ആ​​​ദ്യ ടി​​​ക്ക​​​റ്റ് എം.​​​ബി.​​​ സ​​​നി​​​ൽ കു​​​മാ​​​റി​​​ന് കൈ​​​മാ​​​റി ടി​​​ക്ക​​​റ്റ് വി​​​ൽ​​​പ​​​ന ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

Ticketgenie മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ വ​​​ഴി ടി​​​ക്ക​​​റ്റു​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​നാ​​​യി ബു​​​ക്ക് ചെ​​​യ്യാം.

NRI

ഫു​ട്ബോ​ൾ ലോ​കം വ​ട​ക്കേ അ​മേ​രി​ക്ക​യി​ലേ​ക്ക്; ടി​ക്ക​റ്റി​നാ​യി 50 കോ​ടി അ​പേ​ക്ഷ​ക​ൾ

ന്യൂ​യോ​ർ​ക്ക്: 2026ൽ ​വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ടി​ക്ക​റ്റു​ക​ൾ​ക്കാ​യി ഫു​ട്ബോ​ൾ ആ​രാ​ധ​ക​രു​ടെ വ​ൻ തി​ര​ക്ക്. ബു​ക്കിം​ഗി​ന്‍റെ ആ​ദ്യ ഘ​ട്ട​ങ്ങ​ളി​ൽ ത​ന്നെ 50 കോ​ടി​യി​ല​ധി​കം​അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​താ​യി ഫി​ഫ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

കാ​യി​ക ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന ടി​ക്ക​റ്റ് അ​പേ​ക്ഷ​ക​ളാ​ണി​ത്. ശ​രാ​ശ​രി ഒ​രു ദി​വ​സം 1.5 കോ​ടി അ​പേ​ക്ഷ​ക​ളാ​ണ് ഫി​ഫ​യ്ക്ക് ല​ഭി​ക്കു​ന്ന​ത്. അ​മേ​രി​ക്ക, കാ​ന​ഡ, മെ​ക്സി​ക്കോ എ​ന്നീ മൂ​ന്ന് രാ​ജ്യ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

ആ​തി​ഥേ​യ രാ​ജ്യ​ങ്ങ​ളെ കൂ​ടാ​തെ ജ​ർ​മ​നി, ഇം​ഗ്ല​ണ്ട്, ബ്ര​സീ​ൽ, അ​ർ​ജ​ന്‍റീ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​ൾ ല​ഭി​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം സീ​റ്റു​ക​ളേ​ക്കാ​ൾ വ​ള​രെ കൂ​ടു​ത​ലാ​യ​തി​നാ​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​യി​രി​ക്കും ഭാ​ഗ്യ​ശാ​ലി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക.

ടി​ക്ക​റ്റ് ല​ഭി​ച്ചോ എ​ന്ന് ഫെ​ബ്രു​വ​രി അ​ഞ്ച് മു​ത​ൽ അ​പേ​ക്ഷ​ക​രെ ഇ​മെ​യി​ൽ വ​ഴി അ​റി​യി​ച്ചു തു​ട​ങ്ങും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പ് ന​ട​ക്കു​ന്ന ലാ​സ്റ്റ് മി​നി​റ്റ് സെ​യി​ൽ ഘ​ട്ട​ത്തി​ൽ വീ​ണ്ടും ശ്ര​മി​ക്കാ​വു​ന്ന​താ​ണ്.

60 ഡോ​ള​ർ മു​ത​ലാ​ണ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഉ​യ​ർ​ന്ന കാ​റ്റ​ഗ​റി​യി​ലു​ള്ള ടി​ക്ക​റ്റു​ക​ൾ​ക്ക് ല​ക്ഷ​ങ്ങ​ൾ വി​ല​വ​രും. 48 ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റ് ജൂ​ൺ 11 മു​ത​ലാ​ണ് ആ​രം​ഭി​ക്കു​ക. ​ജൂ​ലെെ 19ന് ​ന്യൂ​ജ​ഴ്‌​സി സ്‌​റ്റേ​ഡി​യ​ത്തി​ലാ​ണ് ഫെെ​ന​ൽ ന​ട​ക്കു​ന്ന​ത്.

Latest News

Corehub Up