Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tie And C

ടൈ ​കെ​ട്ടി പ​റ​ങ്കി​പ്പ​ട

ഫ്‌​ളോ​റി​ഡ: ക​ന്നി ഫി​ഫ ലോ​ക​ക​പ്പ് കി​രീ​ട​മെ​ന്ന മോ​ഹ​ത്തി​നാ​യി ആ​റാം ത​വ​ണ​യും എ​ത്തി​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ പോ​ര്‍​ച്ചു​ഗ​ല്‍, ഗ്രൂ​പ്പ് കെ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ഹ​മേ​ഷ് റോ​ഡ്രി​ഗ​സി​ന്‍റെ കൊ​ളം​ബി​യ​യു​മാ​യി ഗോ​ള്‍​ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞ പ​റ​ങ്കി​പ്പ​ട, ഗ്രൂ​പ്പി​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി നോ​ക്കൗ​ട്ടി​ല്‍ പ്ല​വേ​ശി​ച്ചു. പ​ന്ത​ട​ക്ക​ത്തി​ലും (55-45), ഷോ​ട്ടി​ലും (26-13), ഷോ​ട്ട് ഓ​ണ്‍ ടാ​ര്‍​ഗ​റ്റി​ലും (6-2) കൊ​ളം​ബി​യ​ന്‍ ആ​ധി​പ​ത്യ​മാ​യി​രു​ന്നു ക​ള​ത്തി​ല്‍ ക​ണ്ട​ത്.

ഗോ​ള്‍​കീ​പ്പ​ര്‍ ഡി​യേ​ഗൊ കോ​സ്റ്റ​യു​ടെ മി​ന്നും സേ​വു​ക​ളാ​ണ് പോ​ര്‍​ച്ചു​ഗ​ലി​നെ ഗോ​ള്‍​വ​ഴ​ങ്ങു​ന്ന​തി​ല്‍​നി​ന്നു ര​ക്ഷി​ച്ച​ത്. ആ​റ് സേ​വിം​ഗ് കോ​സ്റ്റ ന​ട​ത്തി. ഗ്രൂ​പ്പി​ല്‍ ര​ണ്ട് ജ​യ​വും ഒ​രു സ​മ​നി​ല​യു​മാ​യി ഏ​ഴ് പോ​യി​ന്‍റു​മാ​യി കൊ​ളം​ബി​യ ഒ​ന്നാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്തു. അ​ഞ്ച് പോ​യി​ന്‍റു​മാ​യി പോ​ര്‍​ച്ചു​ഗ​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി.

ല​യ​ണ​ല്‍ മെ​സി

ഫി​ഫ ലോ​ക​ക​പ്പി​ല്‍ ഡ​യ​റ​ക്ട് ഫ്രീ​കി​ക്കി​ലൂ​ടെ ര​ണ്ട് ഗോ​ള്‍ നേ​ടു​ന്ന ച​രി​ത്ര​ത്തി​ലെ ആ​റാ​മ​നാ​ണ് ല​യ​ണ​ല്‍ മെ​സി. ക​ഴി​ഞ്ഞ 60 വ​ര്‍​ഷ ച​രി​ത്ര​ത്തി​നി​ടെ പെ​നാ​ല്‍​റ്റി ഏ​രി​യ​യ്ക്കു പു​റ​ത്തു​നി​നി​ന്ന് ആ​റ് ഗോ​ള്‍ നേ​ടു​ന്ന ആ​ദ്യ​താ​ര​വു​മാ​യി മെ​സി. റി​വെ​ല്ലി​നോ​യു​ടെ (5) റി​ക്കാ​ര്‍​ഡാ​ണ് ജോ​ര്‍​ദാ​ന് എ​തി​രാ​യ ഫ്രീ​കി​ക്ക് ഗോ​ളി​ലൂ​ടെ മെ​സി തി​രു​ത്തി​യ​ത്.

Latest News

Corehub Up