Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TigerShroff Firing

ടൈ​ഗ​ർ ഷ്റോ​ഫ് വെ​ടി​വെ​യ്പ്പ്: വി​വ​രം ല​ഭി​ച്ച് വെ​റും 15 മി​നി​റ്റി​നു​ള്ളി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടി പൊ​ലി​സ്

ജ​യ്പൂ​ർ: ബോ​ളി​വു​ഡ് ന​ട​ൻ ടൈ​ഗ​ർ ഷ്റോ​ഫി​ന്‍റെ കാ​റി​ന് നേ​രെ വെ​ടി​വെ​യ്പ്പ് ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ. രാ​ജ​സ്ഥാ​നി​ലെ കോ​ട്ട പൊ​ലി​സി​ന്‍റെ മി​ന്ന​ൽ നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് മൂ​ന്ന് പ്ര​തി​ക​ളെ​യും ട്രെ​യി​നി​ൽ വെ​ച്ച് പി​ടി​കൂ​ടി​യ​ത്. വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച് വെ​റും 15 മി​നി​റ്റി​നു​ള്ളി​ലാ​ണ് പൊ​ലി​സ് സം​ഘം പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ലെ ജു​ഹു​വി​ൽ വെ​ച്ചാ​ണ് ടൈ​ഗ​ർ ഷ്റോ​ഫ് സ​ഞ്ച​രി​ച്ച കാ​റി​ന് നേ​രെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം വെ​ടി​യു​തി​ർ​ത്ത​ത്. സം​ഭ​വ​ത്തി​ൽ ന​ട​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ലോ​റ​ൻ​സ് ബി​ഷ്ണോ​യ് ഗാം​ഗു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ് പ്ര​തി​ക​ളെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

ഹ​രി​യാ​ന സോ​നി​പ​ത് സ്വ​ദേ​ശി​യാ​യ 17 കാ​ര​ൻ, ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ മ​റ്റൊ​രു യു​വാ​വ്, ബി​ഹാ​ർ ബെ​ഗു​സ​രാ​യ് സ്വ​ദേ​ശി​യാ​യ റി​തി​ക് കു​മാ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ട്രെ​യി​ൻ മാ​ർ​ഗം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കോ​ട്ട പൊ​ലി​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Latest News

Corehub Up