Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tiki Tar And Shell India

ടി​ക്കി ടാ​ർ ആ​ൻ​ഡ് ഷെ​ൽ ഇ​ന്ത്യ​യി​ൽ ബി​പി​സി​എ​ല്ലി​ന് പ​ങ്കാ​ളി​ത്തം

ന്യൂ​​ഡ​​ൽ​​ഹി: പ്ര​​മു​​ഖ പൊ​​തു​​മേ​​ഖ​​ല എ​​ണ്ണ​​ക്ക​​ന്പ​​നി​​യാ​​യ ഭാ​​ര​​ത് പെ​​ട്രോ​​ളി​​യം കോ​​ർ​​പ​​റേ​​ഷ​​ൻ ലി​​മി​​റ്റ​​ഡ് (ബി​​പി​​സി​​എ​​ൽ) ടി​​ക്കി ടാ​​ർ ആ​​ൻ​​ഡ് ഷെ​​ൽ ഇ​​ന്ത്യ പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ് എ​​ന്ന ക​​ന്പ​​നി​​യി​​ൽ 40 ശ​​ത​​മാ​​നം ഓ​​ഹ​​രി പ​​ങ്കാ​​ളി​​ത്തം സ്വ​​ന്ത​​മാ​​ക്കി. 85 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് ഇ​​ട​​പാ​​ട്.

മൂ​​ന്നു മാ​​സ​​ത്തി​​നു​​ള്ളി​​ൽ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് ഇ​​ൻ​​വെ​​സ്റ്റ്മെ​​ന്‍റ് ആ​​ൻ​​ഡ് പ​​ബ്ലി​​ക് അ​​സ​​റ്റ് മാ​​നേ​​ജ്മെ​​ന്‍റി​​ൽ നി​​ന്നു​​ള്ള അ​​നു​​മ​​തി ഉ​​ൾ​​പ്പെ​​ടെ ല​​ഭി​​ച്ച് ഇ​​ട​​പാ​​ട് പൂ​​ർ​​ത്തി​​യാ​​കു​​മെ​​ന്നാ​​ണ് സ്റ്റോ​​ക്ക് എ​​ക്സ്ചേ​​ഞ്ചി​​ന് സ​​മ​​ർ​​പ്പി​​ച്ച റി​​പ്പോ​​ർ​​ട്ടി​​ൽ ബി​​പി​​സി​​എ​​ൽ വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

ടി​​ക്കി ടാ​​ർ ഗ്രൂ​​പ്പും ഷെ​​ൽ ഗ്യാ​​സ് ബി​​വി​​യും ചേ​​ർ​​ന്നു​​ള്ള സം​​യു​​ക്ത സം​​രം​​ഭ​​മാ​​ണ് ടി​​ക്കി ടാ​​ർ ആ​​ൻ​​ഡ് ഷെ​​ൽ ഇ​​ന്ത്യ പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ്. 2019 ഒ​​ക്ടോ​​ബ​​റി​​ൽ സ്ഥാ​​പി​​ത​​മാ​​യ ടി​​ക്കി ടാ​​ർ ആ​​ൻ​​ഡ് ഷെ​​ൽ ഇ​​ന്ത്യ പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ് ഹൈ​​വേ​​ക​​ളി​​ലും വി​​മാ​​ന​​ത്താ​​വ​​ള റ​​ണ്‍​വേ​​ക​​ളി​​ലും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ബി​​റ്റു​​മെ​​ൻ, ബി​​റ്റു​​മെ​​ൻ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ എ​​ന്നി​​വ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ക​​യും വി​​ത​​ര​​ണം ചെ​​യ്യു​​ക​​യും ചെ​​യ്യു​​ന്നു.

നേ​​പ്പാ​​ൾ, ഭൂ​​ട്ട​​ൻ, ബം​​ഗ്ലാ​​ദേ​​ശ് എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കും ക​​യ​​റ്റു​​മ​​തി ന​​ട​​ത്തു​​ന്നു​​ണ്ട്.

Latest News

Corehub Up