തൃശൂർ: കെഎസ്എഫ്ഇ നടപ്പിലാക്കിവരുന്ന ‘വിമുക്തി 26’ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഡിസംബർ രണ്ടിന് അവസാനിക്കും.
കുടിശികയുള്ള ചിട്ടി വരിക്കാർക്ക് അവരുടെ സാന്പത്തിക ബാധ്യതകൾ ലഘൂകരിക്കുന്നതിനും കുടിശിക തീർപ്പാക്കുന്നതിനുമായി പദ്ധതിയുടെ ഭാഗമായി 30 മുതൽ 60 ശതമാനം വരെ പലിശയിളവ് ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കും.
സർക്കാർ അനുവദിച്ച ഈ പ്രത്യേക ഇളവുകൾ നിശ്ചിത സമയപരിധിക്കുള്ളിൽ പ്രയോജനപ്പെടുത്തണമെന്ന് മാനേജിംഗ് ഡയറക്ടർ പി.എൻ. അഭിലാഷ് അറിയിച്ചു. സമയപരിധി കഴിഞ്ഞാൽ പദ്ധതിപ്രകാരമുള്ള ഇളവുകൾ ലഭിക്കില്ല. വിശദവിവരങ്ങൾക്ക്: https://ksfe.com/vimukthi-26