Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tipper

മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

ഒഞ്ചിയം: മാഹിക്കും വടകരയ്ക്കുമിടയിലെ മുക്കാളി റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞ് ഇരുഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം പൂർണമായും സ്തംഭിച്ചു. ശനിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം.

സ്റ്റേഷൻ പ്ലാറ്റ്‌ഫോമിന്‍റെ നിർമാണ പ്രവൃത്തികൾക്കായി എത്തിയ ടിപ്പർ ലോറിയാണ് നിയന്ത്രണം വിട്ട് റെയിൽവേ പാളത്തിലേക്ക് മറിഞ്ഞത്. അപകടസമയത്ത് മറ്റൊരു ട്രാക്കിലൂടെ വന്ന മെമു ട്രെയിൻ അധികൃതർ കടത്തിവിടുകയും ചെയ്തു.

വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് പെട്ടെന്ന് അപസ്മാരം ഉണ്ടായതാണ് വാഹനം നിയന്ത്രണം വിടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Kerala

മ​ണ്ണാ​ർ​ക്കാ​ട്ട് ടി​പ്പ​ർ ലോ​റി വീ​ട്ടി​ലേ​യ്ക്ക് ഇ​ടി​ച്ചു ക​യ​റി; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്ടെ കൊ​ന്ന​ക്കോ​ടി​നു സ​മീ​പം ടി​പ്പ​ർ ലോ​റി വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വീ​ട്ടി​ലെ വാ​ട​ക​ക്കാ​രാ​യ ര​ണ്ടു പേ​ർ​ക്കും ടി​പ്പ​ർ ഡ്രൈ​വ​ർ​ക്കും മ​ദ്ര​സ​യി​ലേ​ക്ക് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന് രാ​വി​ലെ ആ​റി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൊ​ന്ന​ക്കോ​ട് പാ​ലേ​ങ്ങ​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷെ​രീ​ഫി​ന്‍റെ മ​ക​ൾ ഫാ​ത്തി​മ ഷി​ഫ (15), ഡ്രൈ​വ​ർ കാ​രാ​കു​റു​ശി വ​ലി​യ​ട്ട സ്വ​ദേ​ശി ആ​സി​ഫ് (33), വീ​ട്ടി​ലെ താ​മ​സ​ക്കാ​രും തേ​നീ​ച്ച ക​ർ​ഷ​ക​രു​മാ​യ അ​ല​ക്സാ​ണ്ട​ർ, ശേ​ഖ​ർ എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​നാ​ണു പ്രാ​ഥ​മി​ക വി​വ​രം. പ​ള്ളി​ക്കു​റു​പ്പ് ഭാ​ഗ​ത്തു നി​ന്നു മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്തേ​യ്ക്കു വ​രു​ന്ന​തി​നി​ടെ ടി​പ്പ​ർ നി​യ​ന്ത്ര​ണം വി​ട്ടു റോ​ഡ​രി​കി​ലെ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു.

Kerala

ടി​പ്പ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു; അ​മ്മ​യ്ക്കും കു​ഞ്ഞി​നും ദാ​രു​ണാ​ന്ത്യം

പാ​ല​ക്കാ​ട്: ടി​പ്പ​ർ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​മ്മ​യും മ​ക​ളും മ​രി​ച്ചു. ഒ​റ്റ​പ്പാ​ലം ല​ക്കി​ടി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ തി​രു​വി​ല്വാ​മ​ല ക​ണി​യാ​ർ​ക്കോ​ട് സ്വ​ദേ​ശി ശ​ര​ണ്യ മ​ക​ൾ ആ​ദി​ശ്രീ (അ​ഞ്ച്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന മോ​ഹ​ൻ​ദാ​സി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നി​ൽ നി​ന്നു വ​ന്ന ടി​പ്പ​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ശ​ര​ണ്യ​യു​ടെ​യും ആ​ദി​ശ്രീ​യു​ടെ​യും ശ​രീ​ര​ത്തി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ ഉ​ട​ൻ ത​ന്നെ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Latest News

Corehub Up