തിരുവനന്തപുരം: മലപ്പുറം തിരൂരങ്ങാടിയിൽ 13 വയസുകാരൻ ജുനൈദ് ഷോക്കേറ്റ് മരിക്കാൻ ഇടയായ ദാരുണ സംഭവം അടിയന്തരമായി അന്വേഷിച്ചു വസ്തുതാ റിപ്പോർട്ട് നൽകാൻ തിരൂരങ്ങാടി ഡെപ്യൂട്ടി സിഇക്ക് മന്ത്രി സണ്ണി ജോസഫ് നിർദേശം നൽകി.
ഒരു വർഷത്തിലധികമായി ഓഫായി കിടന്നതും അറ്റകുറ്റപ്പണി ചെയ്യാത്തതുമായ ലൈനുകൾ അഴിച്ചുമാറ്റാൻ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കേണ്ടതാണ്. ഇക്കാര്യത്തിൽ വീഴ്ച വന്നിട്ടുണ്ടോ എന്നു പരിശോധിക്കാനും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരേ കർശന നടപടി എടുക്കാനും നിർദേശിച്ചിട്ടുണ്ട്.
നേരത്തേ ഏതെങ്കിലും പരാതി നൽകിയിട്ടുണ്ടോയെന്നും പരാതി കൃത്യ സമയത്ത് പരിഹരിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും. മരിച്ച കുട്ടിയുടെ കുടുംബത്തിന് അർഹമായ നഷ് ടപരിഹാരം ബോർഡിന്റെ ഭാഗത്തുനിന്നു നൽകാനും മന്ത്രി നിർദേശിച്ചു.