ചങ്ങനാശേരി: ജീവിതം വഴിതെറ്റാതിരിക്കാന്‍ യുവജനങ്ങള്‍ ദൈവത്തോടുചേര്ന്നുള്ള വിശ്വാസവഴികളില്‍ നടക്കണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. യുവജനദിനത്തില്‍ യുവദീപ്തി-എസ്എംവൈഎം പാറേല്‍ ബസിലിക്കയിലേക്കു സംഘടിപ്പിച്ച ജപമാലമഹാറാലിയുടെ സമാപനത്തില്‍ പാറേല്ബസിലിക്കയില് അര്‍പ്പിച്ച വിശുദ്ധകുര്‍ബാന മധ്യേ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
വലിയ ജോലിയും ശമ്പളവും നമ്മുടെ മക്കള്‍ക്ക് ഉണ്ടാകണമെന്ന് പ്രാര്‍ഥിക്കുമ്പോള്‍ നമ്മുടെ മക്കള്‍ വിശ്വാസജീവിതത്തില്നിന്നു വഴി തെറ്റിപ്പോകരുതെന്നുകൂടി മാതാപിതാക്കള്‍ പ്രാര്‍ഥിക്കണമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.
പാറേല്‍പ്പള്ളി കൂദാശചെയ്ത് ബസിലിക്കയായി പ്രഖ്യാപിച്ചതിനുശേഷം ആദ്യമായി യുവജനങ്ങള്‍ക്കായി വിശുദ്ധകുര്‍ബാന അര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
ഇന്ന് അമലോത്ഭവ പള്ളികൂടി കൂദാശ ചെയ്യുന്നതോടെ വിശ്വാസ സമൂഹത്തിനായി വളരെ വിശാലമായ ദേവാലയ സമുച്ചയമാണ് സജ്ജമാകുന്നതെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.