വണ്ടൂർ(മലപ്പുറം): തിരുവാലി കുളക്കാട്ടിരിയിൽ ഫാൻ പൊട്ടിവീണ് തീപിടിച്ചു പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു.
എറണാകുളം കാലടി മഞ്ഞപ്ര സ്വദേശി പന്നികശേരി സജീവിന്റെ മകൾ അഞ്ചു മാസം പ്രായമുള്ള ശ്രീഭദ്രയാണു മരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം 4.15ഓടെ താമസസ്ഥലത്ത് കട്ടിലിൽ കുട്ടി ഉറങ്ങിക്കിടക്കവെ ഷോർട്ട് സർക്യൂട്ട് മൂലം വാൾഫാൻ വീഴുകയും തീ പിടിക്കുകയുമായിരുന്നു.
പുക ഉയരുന്നത് കണ്ടപ്പോഴാണു തീപിടിത്തത്തെക്കുറിച്ച് അറിഞ്ഞത്. തുടർന്ന് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.