Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Toll Imposed On Private Buses In Nattika

Thrissur

നാ​ട്ടി​ക​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് ടോ​ൾ, സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് പ്ര​തി​ഷേ​ധം

തൃ​പ്ര​യാ​ർ: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​തെ നാ​ട്ടി​ക ടോ​ൾ പ്ലാ​സ​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ടോ​ൾ ന​ൽ​ക​ണ​മെ​ന്ന ക​രാ​ർ ക​മ്പ​നി​യു​ടെ തി​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചു പ്ര​തി​ഷേ​ധി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​ണ് സ്വ​കാ​ര്യ ലി​മി​റ്റ​ഡ് സ്റ്റോ​പ് ബ​സ്സു​ക​ൾ ഒ​രു മാ​സം 6000 രൂ​പ ടോ​ൾ ന​ൽ​ക​ണ​മെ​ന്ന് ടോ​ൾ ക​മ്പ​നി അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തോ​ടെ രാ​വി​ലെ എ​ട്ടോ​ടെ ബ​സു​ക​ൾ ടോ​ൾ പ്ലാ​സ​യു​ടെ ഇ​രു വ​ശ​ത്തും ഓ​ട്ടം നി​ർ​ത്തി.

മു​ന്ന​റി​യി​പ്പി​ല്ലാ​തെ ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി​യ​തോ​ട വി​ദ്യാ​ർ​ഥി​ക​ളും ജോ​ലി​ക്കാ​രു​മു​ൾ​പ്പ​ടെ നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ലാ​യി. പ​തി​നൊ​ന്നോ​ടെ വ​ല​പ്പാ​ട് പൊ​ലി​സ് ബ​സ് ജീ​വ​ന​ക്കാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഒ​രാ​ഴ്ച​വ​രെ നി​ല​വി​ലെ സ്ഥി​തി തു​ട​രാ​നും ഒ​രാ​ഴ്ച​യ്ക്ക​കം ച​ർ​ച്ച ന​ട​ത്തി പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നും ധാ​ര​ണ​യാ​യ​ത്. ഉ​ച്ച​യോ​ടെ​യാ​ണ് ബ​സ് ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​യ​ത്.

സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രെ ഭി​ഷ​ണി​പ്പെ​ടു​ത്തി ടോ​ൾ കൊ​ള്ള ന​ട​ത്താ​നു​ള്ള ക​രാ​ർ ക​മ്പ​നി​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രേ ജ​ന​കീ​യ സ​മ​ര​സ​മി​തി പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ക്കും. സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യ നി​ഷേ​ധ​ത്തി​നെ​തി​രെ 27ന് ​സാം​ സ്കാ​രി​ക പ്ര​തി​ഷേ​ധ സാ​യാ​ഹ്നം സം ​ഘ​ടി​പ്പി​ക്കു​മെ​ന്ന് നേ​താ​ക്ക​ളാ​യ ഗീ​ത ഗോ​പി എം​എ​ൽ​എ, എം.​എ. ഹാ​രി​സ് ബാ​ബു, കെ.​പി. സ​ന്ദീ​പ്, അ​ഡ്വ. വി.​കെ. ജ്യോ​തി പ്ര​കാ​ശ്, കെ.​എം. കി​ഷോ​ർ കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Latest News

Corehub Up