Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Toll Scam

ദേ​ശീ​യ​പാ​ത ടോ​ൾ ത​ട്ടി​പ്പ്: രാ​ജ്യ​വ്യാ​പ​ക​മാ​യി 14 കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ഡി​യു​ടെ റെ​യ്‌​ഡ്

ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ ഹൈ​വേ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ടോ​ൾ ബൂ​ത്തു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന കോ​ടി​ക​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​വ്യാ​പ​ക​മാ​യി എ​ൻ​ഫോ​ഴ്സ്മെ​ൻ്റ് ഡ​യ​റ​ക്ട​റേ​റ്റ് റെ​യ്ഡ് ന​ട​ത്തു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, മ​ഹാ​രാ​ഷ്ട്ര, ജ​മ്മു, മ​ധ്യ​പ്ര​ദേ​ശ്, കൊ​ൽ​ക്ക​ത്ത, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലെ 14 പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഒ​രേ​സ​മ​യം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

എ​ൻ​ഫോ​ഴ്‌​മെ​ൻ്റ് ഡ​യ​റ​ക്‌​ട​റേ​റ്റി​ന്‍റെ ല​ഖ്‌​നൗ സോ​ണ​ൽ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി നി​ർ​മ്മി​ച്ച പ്ര​ത്യേ​ക സോ​ഫ്റ്റ്‌​വെ​യ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ ടോ​ൾ ര​സീ​തു​ക​ൾ സൃ​ഷ്ടി​ച്ചാ​ണ് പ്ര​തി​ക​ൾ വ​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

ടോ​ൾ പ്ലാ​സ​ക​ൾ വ​ഴി ശേ​ഖ​രി​ക്കു​ന്ന പ​ണം ദേ​ശീ​യ പാ​ത അ​തോ​റി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടിം​ഗ് സം​വി​ധാ​ന​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്താ​തെ, സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ​യും ക​മ്പ​നി​ക​ളു​ടെ​യും അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി വ​ക​മാ​റ്റി​യ​താ​യി ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ൻ​എ​ച്ച്എ​ഐ രേ​ഖ​ക​ളും ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളും ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​തോ​ടെ​യാ​ണ് ഈ ​വ്യാ​ജ സോ​ഫ്റ്റ്‌​വെ​യ​ർ ഉ​പ​യോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

സം​ഭ​വ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച വ​ൻ റാ​ക്ക​റ്റി​നെ​ക്കു​റി​ച്ചും ടോ​ൾ ക​രാ​റു​കാ​ർ​ക്ക് ഇ​തി​ലു​ള്ള പ​ങ്കി​നെ​ക്കു​റി​ച്ചും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് ഇ​ഡി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Latest News

Corehub Up