Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Toofan One Million

Kottayam

തൂ​ഫാ​ന്‍ വ​ണ്‍ മി​ല്യ​ൺ‍ ഗോ​ള്‍ ച​ല​ഞ്ചും ലഹരിവിരുദ്ധ ബോധവത്കരണവും

പാ​ലാ: മ​ഹാ​ത്മാഗാ​ന്ധി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നാ​ഷ​ണ​ന്‍ സ​ര്‍​വീ​സ് സ്‌​കീ​മി​ന്‍റെ​യും പ​വ​ര്‍ ബ്രി​ഗേ​ഡി​ന്‍റെ​യും വി​മു​ക്തി ക്ല​ബ്ബിന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ല​ഹ​രി​ക്കെ​തി​രാ​യ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൂ​ഫാ​ന്‍ വണ്‍ മി​ല്യൺ‍ ഗോ​ള്‍ ച​ല​ഞ്ച് ന​ട​ത്തി.

പാ​ലാ എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്‌ടര്‍ ജെ​ക്‌​സി ജോ​സ​ഫ് കി​ക്കോ​ഫ് ചെ​യ്ത് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ൽ വി.​ആ​ര്‍. ജ​യ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ അ​ക്ഷ​യ്, നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ജി​ഷ ടി. ​ജോ​ര്‍​ജ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

വാ​ക​ക്കാ​ട്: പ​ന്ത് ത​ട്ടി ല​ഹ​രി​യെ പ​മ്പ​ക​ട​ത്താ​മെ​ന്നും അ​തു​വ​ഴി ആ​രോ​ഗ്യ​ക​ര​മാ​യ സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കാ​മെ​ന്നും വാ​ക​ക്കാ​ട് സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ ഹൈ​സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​ണ്‍ ക​ണ്ണ​ന്താ​നം. ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ന്‍റെ ആ​വേ​ശ​ത്തി​നൊ​പ്പം വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന വ​ണ്‍ മി​ല്യ​ണ്‍ തൂ​ഫാ​ന്‍ ഗോ​ളു​ക​ള്‍ എ​ന്ന പ​ദ്ധ​തി സ്‌​കൂ​ളി​ല്‍ തു​ട​ക്കം കു​റി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്‍​സി ടോ​മി, ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. എ​സ്. ഹ​രി​കൃ​ഷ്ണ, ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ആ​ന്‍​മ​രി​യ അ​മ​ല്‍, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ അ​ഞ്ചു റോ​ബി​ന്‍, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ടെ​സ്, കാ​യി​കാ​ധ്യാ​പ​ക​ന്‍ ജീ​മോ​ന്‍ മാ​ത്യു, പ​യ​സ്, മ​നു കെ. ​ജോ​സ്, അ​നു അ​ല​ക്‌​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​ര​ങ്ങാ​ട്ടു​പി​ള്ളി: സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ളി​ലെ ലി​റ്റി​ല്‍ കൈ​റ്റ്‌​സ്, സ്‌​കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്‌​സ്, റെ​ഡ് ക്രോ​സ്, ല​ഹ​രി​വി​രു​ദ്ധ ക്ലബ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ റാ​ലി​യും ഫ്‌​ളാ​ഷ് മോ​ബും ന​ട​ത്തി. മ​ര​ങ്ങാ​ട്ടു​പി​ള്ളി സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എം. തോ​മ​സ് സ​ന്ദേ​ശം ന​ല്‍​കു​ക​യും ഫ്‌​ളാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു.

മ​ര​ങ്ങാ​ട്ടു​പി​ള്ളി ടൗ​ണി​ലൂ​ടെ ന​ട​ത്തി​യ റാ​ലി​യി​ല്‍ സെ​ന്‍റ് തോ​മ​സ് എ​ല്‍​പി സ്‌​കൂ​ളി​ലെ​യും ഹൈ​സ്‌​കൂ​ളി​ലെ​യും കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു. സ​ന്ദേ​ശ​റാ​ലി​യു​ടെ ഭാ​ഗ​മാ​യി സൈ​ക്കി​ള്‍ റാ​ലി​യും കു​ട്ടി​ക​ളു​ടെ ഫ്‌​ളാ​ഷ് മോ​ബും പൊ​തു​ജ​ന​ശ്ര​ദ്ധ ആ​ക​ര്‍​ഷി​ച്ചു. പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ മേ​രി ഹെ​ല​ന്‍, പ​ഞ്ചാ​യ​ത്തം​ഗ​വും പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​യ റോ​ബി​ന്‍ ക​രി​പ്പാ​ത്ത്, എ​ല്‍​പി സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ഷീ​ന്‍ മാ​ത്യു, ഹൈ​സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ തോ​മ​സ് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​ണ്‍ മി​ല്യ​ൺ‍ തൂ​ഫാ​ന്‍ ഗോ​ള്‍​സ് - പെ​നാ​ല്‍​റ്റി ഷൂ​ട്ട് ഔ​ട്ടും സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ചോ​ല​ത്ത​ടം: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചോ​ല​ത്ത​ടം സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ സം​ഘ​ടി​പ്പി​ച്ച തൂ​ഫാ​ൻ കി​ക്കോ​ഫ് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ന​ർ​വ മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ​രാ​റ്റു​പേ​ട്ട എ​എ​സ്ഐ ഷാ​ജി ചാ​ക്കോ, വി​കാ​രി ഫാ. ​ജോ​ൺ ന​ടു​ത്ത​ടം, വാ​ർ​ഡ് മെം​ബ​ർ റെ​ജി ഷാ​ജി, ഫാ. ​ജീ​മോ​ൻ വ​ട​ക്കേ​ക​രോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.

Latest News

Corehub Up