Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Touch

എ​മ​ർ​ജ​ൻ​സി ഡോ​റി​ന്‍റെ ഹാ​ൻ​ഡി​ലി​ൽ സ്പ​ർ​ശി​ച്ചു; വി​മാ​ന​ത്തി​ൽ നി​ന്ന് യാ​ത്രി​ക​നെ ഇ​റ​ക്കി​വി​ട്ടു

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ലെ രാ​ജീ​വ് ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി എ​ക്സി​റ്റ് ഡോ​റി​ന്‍റെ ഹാ​ൻ​ഡി​ലി​ൽ അ​ബ​ദ്ധ​ത്തി​ൽ സ്പ​ർ​ശി​ച്ച യാ​ത്രി​ക​നെ വി​മാ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തി​റ​ക്കി.

ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് ക​ട​പ്പ​യി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​നം ടേ​ക്ക് ഓ​ഫി​നാ​യി ഗ്രൗ​ണ്ടി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സീ​റ്റ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നി​ടെ യാ​ത്രി​ക​ൻ അ​ബ​ദ്ധ​ത്തി​ൽ എ​മ​ർ​ജ​ൻ​സി ഡോ​റി​ന്‍റെ ഹാ​ൻ​ഡി​ലി​ൽ തൊ​ടു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് സെ​ൻ​സ​ർ അ​ലാ​റം മു​ഴ​ങ്ങി. തു​ട​ർ​ന്ന് എ​യ​ർ​ലൈ​ൻ ജീ​വ​ന​ക്കാ​ർ ഉ​ട​ൻ ത​ന്നെ ഇ​യാ​ളെ വി​മാ​ന​ത്തി​ൽ നി​ന്ന് താ​ഴെ​യി​റ​ക്കി.

പി​ന്നീ​ട് പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ അ​റി​യാ​തെ​യാ​ണ് എ​മ​ർ​ജ​ൻ​സി ഡോ​റി​ൽ തൊ​ട്ട​തെ​ന്ന് വ്യ​ക്ത​മാ​യി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Latest News

Corehub Up