Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TouristMisbehavior

Kouthukam

അ​ന്യ​നാ​ടു​ക​ളി​ൽ ചെ​ന്ന് രാ​ജ്യ​ത്തി​ന് അ​പ​മാ​ന​മാ​യി ചി​ല​രു​ടെ തോ​ന്നി​വാ​സ​ങ്ങ​ൾ; അ​ർ​മേ​നി​യ​യി​ലെ വി​വാ​ദ ദൃ​ശ്യ​ങ്ങ​ൾ ച​ർ​ച്ച​യാ​കു​ന്നു

അ​ർ​മേ​നി​യ​യി​ൽ ന​ട​ന്ന പ്രാ​ദേ​ശി​ക ആ​ഘോ​ഷ​ത്തി​നി​ടെ ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള അ​മ​ർ​ഷ​വും പ്ര​തി​ഷേ​ധ​വു​മാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്.

ആ​ഘോ​ഷ അ​ന്ത​രീ​ക്ഷ​ത്തി​നി​ട​യി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ അ​വ​രു​ടെ മേ​ൽ വെ​ള്ള​മൊ​ഴി​ക്കു​ക​യും അ​സ്വ​സ്ഥ​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ച​ത്.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ത​ന്നെ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി പ​ങ്കു​വെ​ക്കു​ക​യാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ പ്ര​വൃ​ത്തി മ​റ്റു​ള്ള​വ​ർ​ക്ക് ഉ​ണ്ടാ​ക്കു​ന്ന ബു​ദ്ധി​മു​ട്ട് മ​ന​സി​ലാ​ക്കാ​തെ പെ​രു​മാ​റി​യ യു​വാ​ക്ക​ളു​ടെ ന​ട​പ​ടി​യി​ൽ വ​ലി​യ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. വീ​ഡി​യോ​യി​ൽ പെ​ൺ​കു​ട്ടി​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന അ​സ്വ​സ്ഥ​ത വ്യ​ക്ത​മാ​യി കാ​ണാ​ൻ സാ​ധി​ക്കും.

ദൃ​ശ്യ​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പാ​ലി​ക്കേ​ണ്ട അ​ടി​സ്ഥാ​ന മ​ര്യാ​ദ​ക​ളെ​ക്കു​റി​ച്ചും വ്യ​ക്തി​ഗ​ത അ​തി​ർ​വ​ര​മ്പു​ക​ളെ​ക്കു​റി​ച്ചും ഇ​ത് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടു.

മ​റ്റൊ​രു രാ​ജ്യ​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തു​മ്പോ​ൾ പ്രാ​ദേ​ശി​ക നി​യ​മ​ങ്ങ​ളെ​യും വ്യ​ക്തി​ഗ​ത സ്വാ​ത​ന്ത്ര്യ​ത്തെ​യും ബ​ഹു​മാ​നി​ക്കാ​ൻ ഏ​വ​രും ത​യ്യാ​റാ​ക​ണ​മെ​ന്നും, മാ​ന്യ​ത​യി​ല്ലാ​ത്ത ഇ​ത്ത​രം പെ​രു​മാ​റ്റ​ങ്ങ​ൾ സ്വ​ന്തം രാ​ജ്യ​ത്തി​ന് ത​ന്നെ അ​പ​മാ​ന​മാ​ണെ​ന്നും ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Latest News

Corehub Up