Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Town To Be

Malappuram

ച​ങ്ങ​രം​കു​ളം ടൗ​ണ്‍ ന​വീ​ക​ര​ണം; മാ​ർ​ച്ചി​ൽ ഉ​ദ്ഘാ​ട​നം-എം​എ​ൽ​എ

ച​ങ്ങ​രം​കു​ളം: അ​ഞ്ച​ര കോ​ടി രൂ​പ ചെ​ല​വി​ലു​ള്ള ച​ങ്ങ​രം​കു​ളം ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണ - ന​വീ​ക​ര​ണ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച് മാ​ർ​ച്ച് ആ​ദ്യ​വാ​ര​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് പി. ​ന​ന്ദ​കു​മാ​ർ എം​എ​ൽ​എ. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച എം​എ​ൽ​എ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു.

പു​തി​യ ബ​സ് സ്റ്റോ​പ്പി​ന്‍റെ​യും ടാ​ക്സി സ്റ്റാ​ൻ​ഡി​ന്‍റെ​യും പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി. ഹൈ​വേ ജം​ഗ്ഷ​നി​ലും ടൗ​ണി​ലും ഡ്രൈ​നേ​ജി​ന്‍റെ​യും ന​ട​പ്പാ​ത​യു​ടെ​യും നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​യ​താ​യി എം​എ​ൽ​എ പ​റ​ഞ്ഞു.

ഓ​ട്ടാ​റി​ക്ഷ​ക​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ പ്ര​ത്യേ​ക സൗ​ക​ര്യ​വും ഹൈ​വേ ജം​ഗ്ഷ​നി​ൽ ഒ​രു​ക്കി. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഒ​ഴി​വുസ​മ​യ​ങ്ങ​ൾ കു​ടും​ബ സ​മേ​തം ഉ​ല്ലാ​സ​ക​ര​മാ​ക്കാ​ൻ ചെ​ടി​ക​ളും ലൈ​റ്റു​ക​ളും സ്ഥാ​പി​ച്ച് പാ​ർ​ക്കും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി വരുന്ന​തോ​ടെ ച​ങ്ങ​രം​കു​ള​ത്തു​കാ​രു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ക.

Latest News

Corehub Up