Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ToxicGas

മും​ബൈ തീ​ര​ത്ത് ക​പ്പ​ലി​ല്‍ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് നാ​ലു പേ​ര്‍ മ​രി​ച്ചു

മും​​​​​ബൈ: മും​​​​​ബൈ​​​​​യി​​​​​ലെ മ​​​​​നൂ​​​​​രി ക​​​​​ട​​​​​ല്‍​ത്തീ​​​​​ര​​​​​ത്ത് ന​​​​​ങ്കൂ​​​​​ര​​​​​മി​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന ക​​​​​പ്പ​​​​​ലി​​​​​ല്‍ മോ​​​​​ഷ​​​​​ണ​​​​​ശ്ര​​​​​മ​​​​​ത്തി​​​​​നി​​​​​ടെ വി​​​​​ഷ​​​​​വാ​​​​​ത​​​​​കം ശ്വ​​​​​സി​​​​​ച്ച് നാ​​​​​ലു യു​​​​​വാ​​​​​ക്ക​​​​​ള്‍ മ​​​​​രി​​​​​ച്ചു.

ശ​​​​​ക്ത​​​​​മാ​​​​​യ കാ​​​​​റ്റും ക​​​​​ന​​​​​ത്ത മ​​​​​ഴ​​​​​യും കാ​​​​​ര​​​​​ണം നാ​​​​​ലു മാ​​​​​സം മു​​​​​മ്പാ​​​​​ണ് ഈ ​​​​​ക​​​​​പ്പ​​​​​ല്‍ ക​​​​​ര​​​​​യോ​​​​​ട് അ​​​​​ടു​​​​​ത്ത് അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ല്‍ പെ​​​​​ട്ട​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ ഒ​​​​​രു മാ​​​​​സ​​​​​മാ​​​​​യി ഈ ​​​​​ക​​​​​പ്പ​​​​ലിൽ ഒ​​​​​രു സം​​​​​ഘം തു​​​​​ട​​​​​ര്‍​ച്ച​​​​​യാ​​​​​യി മോ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം ക​​​​​പ്പ​​​​​ലി​​​​​ല്‍ പ്ര​​​​​വേ​​​​​ശി​​​​​ച്ച സം​​​​​ഘ​​​​​ത്തി​​​​​ലെ നാ​​​​​ലു​​ പേ​​​​​ര്‍ ക​​​​​ട്ട​​​​​ര്‍ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ഗ്യാ​​​​​സ് പൈ​​​​​പ്പ് മു​​​​​റി​​​​​ക്കാ​​​​​ന്‍ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ വി​​​​​ഷ​​​​​വാ​​​​​ത​​​​​കം ചോ​​​രു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

സം​​​​​ഘ​​​​​ത്തി​​​​​ലെ ഒ​​​​​രു കൂ​​​​​ട്ടാ​​​​​ളി ഗൊ​​​​​രാ​​​​​യി പൊ​​​​​ലി​​​​​സ് സ്റ്റേ​​​​​ഷ​​​​​നി​​​​​ല്‍ എ​​​​​ത്തി ത​​​​​ന്‍റെ നാ​​​​​ലു സു​​​​​ഹൃ​​​​​ത്തു​​​​​ക്ക​​​​​ളെ ക​​​​​പ്പ​​​​​ലി​​​​​നു​​​​​ള്ളി​​​​​ല്‍ കാ​​​​​ണാ​​​​​നി​​​​​ല്ലെ​​​​​ന്നും കു​​​​​ടു​​​​​ങ്ങി​​​​​ക്കി​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും അ​​​​​റി​​​​​യി​​​​​ച്ച​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് വി​​​​​വ​​​​​രം പു​​​​​റ​​​​​ത്ത​​​​​റി​​​​​യു​​​​​ന്ന​​​​​ത്.

ലോ​​​​​ക്ക​​​​​ല്‍ പൊ​​​​ലി​​​​സ് മ​​​​​ര്‍​ച്ച​​​​​ന്‍റ് നേ​​​​​വി ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​മാ​​​​​യി ചേ​​​​​ര്‍​ന്ന് ന​​​​​ട​​​​​ത്തി​​​​​യ തെ​​​​​ര​​​​​ച്ചി​​​​​ലി​​​​​നൊ​​​​​ടു​​​​​വി​​​​​ല്‍ നാ​​​​​ലു​​​​​പേ​​​​​രു​​​​​ടെ മൃ​​​​​ത​​​​​ദേ​​​​​ഹം ക​​​​​ണ്ടെ​​​​​ത്തി.

സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ല്‍ അ​​​​​സ്വാ​​​​​ഭാ​​​​​വി​​​​​ക മ​​​​​ര​​​​​ണ​​​​​ത്തി​​​​​നു കേ​​​​​സെ​​​​​ടു​​​​​ത്തി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ന്നു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും പൊ​​​​​ലിസ് അ​​​​​റി​​​​​യി​​​​​ച്ചു.

Latest News

Corehub Up