Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ToxicTheMovie

Video

ഗീതു മോഹൻദാസ് - യാഷ് ചിത്രം; 'ടോക്സിക്' ട്രെയിലർ ജനുവരി 8ന് എത്തുമോ?

കെ​ജി​എ​ഫ് എ​ന്ന ഒ​റ്റ ചി​ത്ര​ത്തി​ലൂ​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​നാ​യ ക​ന്ന​ഡ സൂ​പ്പ​ർ​താ​രം യാ​ഷി​ന്‍റെ ജ​ന്മ​ദി​നം പ്ര​മാ​ണി​ച്ച് ആ​രാ​ധ​ക​ർ വ​ലി​യ ആ​വേ​ശ​ത്തി​ലാ​ണ്.

ജ​നു​വ​രി എ​ട്ടി​ന് താ​ര​ത്തി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​മ്പോ​ൾ, അ​ന്ന് ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​തി​യ ചി​ത്ര​മാ​യ 'ടോ​ക്സി​ക്: എ ​ഫെ​യ​റി ടെ​യി​ൽ ഫോ​ർ ഗ്രോ​ൺ അ​പ്‌​സ്' എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വ​രു​മെ​ന്നാ​ണ് സി​നി​മാ​ലോ​ക​ത്തെ സം​സാ​രം.

മാ​ർ​ച്ച് 19ന് ​റി​ലീ​സ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന അ​പ്‌​ഡേ​റ്റി​നാ​യി ആ​രാ​ധ​ക​ർ ഏ​റെ നാ​ളാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. ഗീ​തു മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ആ​ക്ഷ​ൻ ത്രി​ല്ല​റി​ൽ വ​ൻ താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്.

ന​യ​ൻ​താ​ര, കി​യാ​ര അ​ദ്വാ​നി, ഹു​മ ഖു​റേ​ഷി തു​ട​ങ്ങി​യ പ്ര​മു​ഖ ന​ടി​മാ​ർ​ക്കൊ​പ്പം രു​ക്മി​ണി വ​സ​ന്ത്, അ​ക്ഷ​യ് ഒ​ബ്റോ​യ്, സു​ദേ​വ് നാ​യ​ർ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ഡി​സം​ബ​ർ മു​ത​ൽ ചി​ത്ര​ത്തി​ലെ ഓ​രോ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​യും ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റു​ക​ൾ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു തു​ട​ങ്ങി​യി​രു​ന്നു.

ഇ​ത് ആ​രാ​ധ​ക​രു​ടെ ആ​കാം​ക്ഷ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ന്ന​ഡ​യി​ലും ഇം​ഗ്ലീ​ഷി​ലു​മാ​യി ഒ​രേ​സ​മ​യം ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന ടോ​ക്സി​ക്, മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ ആ​റോ​ളം ഭാ​ഷ​ക​ളി​ലാ​കും പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ക.

കെ​ജി​എ​ഫ് ര​ണ്ടാം ഭാ​ഗ​ത്തി​ന് ശേ​ഷം യാ​ഷ് വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സും യാ​ഷി​ന്‍റെ ത​ന്നെ മോ​ൺ​സ്റ്റ​ർ മൈ​ൻ​ഡ് ക്രി​യേ​ഷ​ൻ​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ട്രെ​യി​ല​ർ കൂ​ടി എ​ത്തു​ന്ന​തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ ഇ​ര​ട്ടി​യാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ.

Latest News

Corehub Up