Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ToxicWorkCulture

Special

ഈ ​ടോ​ക്സി​ക് വ​ർ​ക്ക് ക​ൾ​ച്ച​ർ എ​ങ്ങോ​ട്ട്?

ഇ​ന്ത്യ​ൻ കോ​ർ​പ്പ​റേ​റ്റ് ലോ​ക​ത്തെ അ​മി​ത ജോ​ലി​ഭാ​ര​ത്തി​ന്‍റെ ന​ടു​ക്കു​ന്ന ഒ​രു ചി​ത്രം വെ​ളി​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഒ​രു യു​വാ​വി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്നു.

റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വാ​ഹ​നം നി​ർ​ത്തി​യി​ട്ട സ​മ​യ​ത്ത്, ബൈ​ക്കി​ലി​രു​ന്ന് ലാ​പ്ടോ​പ്പി​ൽ തി​ടു​ക്ക​പ്പെ​ട്ട് ജോ​ലി ചെ​യ്യു​ന്ന യു​വാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ജ​ന​ശ്ര​ദ്ധ നേ​ടു​ന്ന​ത്.

വെ​റും അ​ഞ്ച് മി​നി​റ്റ് മാ​ത്രം നീ​ണ്ടു​നി​ന്ന ട്രാ​ഫി​ക് ബ്ലോ​ക്കി​ലാ​ണ് പി​ന്നി​ൽ മ​റ്റൊ​രു യാ​ത്ര​ക്കാ​രി​യി​രി​ക്കെ യു​വാ​വ് ഫോ​ൺ കോ​ളി​ൽ സം​സാ​രി​ച്ചു​കൊ​ണ്ട് ലാ​പ്ടോ​പ്പി​ൽ ജോ​ലി ചെ​യ്ത​ത്.

എ​ട്ട് മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി​ക്ക് ശേ​ഷ​വും വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ പോ​ലും ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്ന മ​നു​ഷ്യ​ർ യ​ന്ത്ര​ങ്ങ​ൾ​ക്ക് തു​ല്യ​മാ​യി മാ​റു​ക​യാ​ണെ​ന്ന വി​മ​ർ​ശ​ന​ത്തോ​ടെ പ​ങ്കു​വെ​ക്ക​പ്പെ​ട്ട ഈ ​ദൃ​ശ്യം പെ​ട്ടെ​ന്നാ​ണ് വൈ​റ​ലാ​യ​ത്.

സ്വ​ന്തം വ്യ​ക്തി​ജീ​വി​ത​വും ആ​രോ​ഗ്യ​വും മ​റ​ന്ന് ജോ​ലി ചെ​യ്യു​ന്ന​തി​നൊ​പ്പം, തി​ര​ക്കേ​റി​യ റോ​ഡി​ൽ ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്യു​ന്ന​ത് സ്വ​ന്തം ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ സു​ര​ക്ഷ​യ്ക്കും ഭീ​ഷ​ണി​യാ​ണെ​ന്ന് വ​ലി​യൊ​രു വി​ഭാ​ഗം ആ​ളു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ​ള​ർ​ച്ച മ​നു​ഷ്യ​ന്‍റെ വ്യ​ക്തി​ഗ​ത സ​മ​യ​ത്തെ ക​വ​ർ​ന്നെ​ടു​ക്കു​ന്ന​തി​ലും ശ​ക്ത​മാ​യ തൊ​ഴി​ൽ നി​യ​മ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ലും പ്ര​തി​ഷേ​ധം ഉ​യ​രു​മ്പോ​ൾ ത​ന്നെ, തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​മെ​ന്ന ഭ​യ​വും വ​ലി​യ കു​ടും​ബ സ​മ്മ​ർ​ദ്ദ​ങ്ങ​ളു​മാ​കാം ആ ​യു​വാ​വി​നെ റോ​ഡി​ൽ​വെ​ച്ച് പോ​ലും ജോ​ലി ചെ​യ്യാ​ൻ പ്രേ​രി​പ്പി​ച്ച​ത് എ​ന്ന സ​ഹ​താ​പ​വും പ​ല​രും പ​ങ്കു​വെ​ക്കു​ന്നു​ണ്ട്.

Latest News

Corehub Up