സ്രബ്സോണ് (തുർക്കി): ടർക്കിഷ് സൂപ്പർ ലീഗിൽ മുഹമ്മദ് സലയുടെ ഇരട്ട ഗോൾ മികവിൽ ട്രാബ്സോണ്സ്പോറിന് ജയം.
ഇസ്താംബുൾ ബസാക്ഷെഹിറിനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. എട്ട്, 48 മിനിറ്റുകളിലായിരുന്നു സലയുടെ ഗോളുകൾ. എൾഡർ ഷോമുറോദോവാണ് 19-ാം മിനിറ്റിൽ മറുപടി ഗോൾ അടിച്ചത്.
ലിവർപൂളുമായുള്ള ഒന്പത് വർഷത്തെ ബന്ധം അവസാനിപ്പിച്ച് ’ഫ്രീ ട്രാൻസ്ഫറിലൂടെ’ ടർക്കിഷ് ക്ലബ്ബിലെത്തിയ സലയുടെ മിന്നും പ്രകടനമാണ് കളത്തിൽ കണ്ടത്.