Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TrackSuit

യൂ​ത്ത് അ​ത്‌​ല​റ്റി​ക്സ്: കേ​ര​ള ടീം ​മ​ത്സ​രി​ച്ച​ത് ‘ട്രാ​ക്ക് സ്യൂ​ട്ട് ’ സ​മ്മ​ര്‍​ദ​ത്തി​ല്‍

കോ​​​ഴി​​​ക്കോ​​​ട്: യൂ​​​ത്ത് അ​​​ത്‌​​​ല​​​റ്റി​​​ക്സ് ചാ​​മ്പ്യ​​ന്‍​ഷി​​​പ്പി​​​നു​​​ള്ള കേ​​​ര​​​ള ടീം ​​​ലു​​​ധി​​​യാ​​​ന​​​യി​​​ലേ​​​ക്ക് പോ​​​യ​​​ത് ട്രാ​​​ക്ക് സ്യൂ​​​ട്ടി​​​ല്ലാ​​​തെ. ഈ ​​​മാ​​​സം ഒ​​​ന്നു മു​​​ത​​​ൽ മൂ​​​ന്നു​​​വ​​​രെ​​​യാ​​​യി​​​രു​​​ന്നു മ​​​ത്സ​​​രം.

ട്രാ​​​ക്ക് സ്യൂ​​​ട്ട് നി​​​ര്‍​ബ​​​ന്ധ​​​മാ​​​യും വേ​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള സ്പോ​​​ര്‍​ട്സ് കൗ​​​ണ്‍​സി​​​ല്‍ കേ​​​ര​​​ള ടീ​​​മി​​​നോ​​​ട് നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത് തി​​​രു​​​വോ​​​ണ ദി​​​വ​​​സ​​​മാ​​​യ ഓ​​​ഗ​​​സ്റ്റ് 26ന്. ​​​ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള അ​​​വ​​​ധി​​​യാ​​​യ​​​തി​​​നാ​​​ല്‍ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ ട്രാ​​​ക്ക് സ്യൂ​​​ട്ട് ക​​​ണ്ടെ​​​ത്താ​​​ന്‍ വ​​​ള​​​രെ​​​യ​​​ധി​​​കം സ​​​മ്മ​​​ര്‍​ദം അ​​​നു​​​ഭ​​​വി​​​ക്കേ​​​ണ്ടി വ​​​ന്ന​​​താ​​​യി ടീം ​​​മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​രോ​​​പി​​​ച്ചു.

28നാ​​​ണ് ടീം ​​​പ​​​ഞ്ചാ​​​ബി​​​ലേ​​​ക്ക് തി​​​രി​​​ച്ച​​​ത്. ഡ​​​ല്‍​ഹി​​​യി​​​ലു​​​ള്ള സ​​​ണ്‍ സ്പോ​​​ര്‍​ട്സ് എ​​​ന്ന സ്വ​​​കാ​​​ര്യ ക​​​മ്പ​​​നി​​​യെ ടീം ​​​മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രാ​​​ക്ക് സ്യൂ​​​ട്ടി​​​നാ​​​യി സ​​​മീ​​​പി​​​ച്ചു. എ​​​ന്നാ​​​ല്‍, മു​​​മ്പ് ട്രാ​​​ക്ക് സ്യൂ​​​ട്ട് വാ​​​ങ്ങി​​​യ ഇ​​​ന​​​ത്തി​​​ല്‍ വ​​​ലി​​​യ തു​​​ക കേ​​​ര​​​ളം ന​​​ൽ​​​കാ​​​നു​​​ള്ള​​​തി​​​നാ​​​ല്‍ മു​​​ന്‍​കൂ​​​റാ​​​യി പ​​​ണം ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ക​​​മ്പ​​​നി​​​യു​​​ടെ നി​​​ല​​​പാ​​​ട്. പാ​​​ല​​​ക്കാ​​​ട് പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഒ​​​രു സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍നി​​​ന്ന് ട്രാ​​​ക്ക് സ്യൂ​​​ട്ട് വാ​​​ങ്ങാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചു.

എ​​​ന്നാ​​​ല്‍, ട്രാ​​​ക്ക് സ്യൂ​​​ട്ടി​​​ന്‍റെ പി​​​റ​​​കി​​​ല്‍ കേ​​​ര​​​ളം എ​​​ന്നും മു​​​ന്നി​​​ല്‍ സ്പോ​​​ര്‍​ട്സ് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ എം​​​ബ്ല​​​വും വ​​​യ്ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശം വ​​​ന്ന​​​തോ​​​ടെ ടീം ​​​മാ​​​നേ​​​ജ്മെ​​​ന്‍റ് വീ​​​ണ്ടും ക​​​ടു​​​ത്ത സ​​​മ്മ​​​ര്‍​ദ​​​ത്തി​​​ലാ​​​യി. ട്രാ​​​ക്ക് സ്യൂ​​​ട്ടി​​​ല്‍ കേ​​​ര​​​ളം എ​​​ന്ന് എ​​​ഴു​​​താ​​​നും എം​​​ബ്ലം പ​​​തി​​​പ്പി​​​ക്കാ​​​നു​​​മു​​​ള്ള സ​​​മ​​​യം മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന് കി​​​ട്ടി​​​യി​​​ല്ല. തു​​​ട​​​ര്‍​ന്ന് ലു​​​ധി​​​യാ​​​ന​​​യി​​​ലെ​​​ത്തി​​​യാ​​​ണ് ഇ​​​ത് പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​ത്.

Latest News

Corehub Up