Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TradeAgreement

വ്യാ​പാ​ര​ ക​രാ​ർ: ക​​​​നേ​​​​ഡി​​​​യ​​​​ൻ വ്യാപാര ​​​​മ​​​​ന്ത്രി ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ-​​​​കാ​​​​ന​​​​ഡ സ​​​​മ​​​​ഗ്ര വ്യാ​​​​പാ​​​​രപ​​​​ങ്കാ​​​​ളി​​​​ത്ത ക​​​​രാ​​​​ർ അ​​​​ന്തി​​​​മ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ക​​​​നേ​​​​ഡി​​​​യ​​​​ൻ വ്യാ​​​​പാ​​​​ര​​​​മ​​​​ന്ത്രി മ​​​​നീ​​​​ന്ദ​​​​ർ സി​​​​ദ്ദു അ​​​​ടു​​​​ത്ത മാ​​​​സം പ​​​​കു​​​​തി​​​​യോ​​​​ടെ ഇ​​​​ന്ത്യ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചേ​​​​ക്കും.

ക​​​​രാ​​​​റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ഞ്ചാം റൗ​​​​ണ്ട് ച​​​​ർ​​​​ച്ച​​​​ക​​​​ൾ ഒ​​​​ക്‌​​​​ടോ​​​​ബ​​​​ർ അ​​​​ഞ്ചി​​​​ന് കാ​​​​ന​​​​ഡ​​​​യി​​​​ൽ ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കെ​​​​യാ​​​​ണ് മ​​​​ന്ത്രി​​​​യു​​​​ടെ ഇ​​​​ന്ത്യ​​​​ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​നം പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്.

ഒ​​​​ക്‌​​​ടോ​​​​ബ​​​​ർ 15ന് സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ, ഒ​​​​രു മാ​​​​സ​​​​ത്തി​​​​നി​​​​ടെ ഇ​​​​തു ര​​​​ണ്ടാം ത​​​​വ​​​​ണ​​​​യാ​​​​കും മ​​​​നീ​​​​ന്ദ​​​​ർ സി​​​​ദ്ദു ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്. ക​​​ഴി​​​ഞ്ഞ 18, 19 തീയ​​​​തി​​​​ക​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​യ അ​​​​ദ്ദേ​​​​ഹം കേ​​​​ന്ദ്ര വാ​​​​ണി​​​​ജ്യ​​​​മ​​​​ന്ത്രി പിയൂ ഷ് ഗോ​​​​യ​​​​ലു​​​​മാ​​​​യി സി​​​​ഇ​​​​പി​​​​എ ക​​​​രാ​​​​റി​​​​നെ​​​​ക്കു​​​​റി​​​​ച്ച് പ്രാ​​​​ഥ​​​​മി​​​​ക ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

ഡി​​​​സം​​​​ബ​​​​റി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​ മോ​​​​ദി കാ​​​​ന​​​​ഡ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​തി​​​​നാ​​​​ൽ, അ​​​​തി​​​​നുമുന്പ് ച​​​​ർ​​​​ച്ച​​​​ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി വ്യാ​​​​പാ​​​​ര​​​​ക​​​​രാ​​​​ർ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി അ​​​​ന്തി​​​​മ​​​​മാ​​​​ക്കാ​​​​നാ​​​​ണ് ഇ​​​​രു​​​​ രാ​​​​ജ്യ​​​​ങ്ങ​​​​ളും ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

Latest News

Corehub Up