Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tradeflow

ഏ​ല​ക്ക​യു​ടെ ച​ര​ക്കൊ​ഴു​ക്ക്

 കൊ​ച്ചി: ആ​ഗോ​ള​ത​ല​ത്തി​ല്‍ കു​രു​മു​ള​ക് ല​ഭ്യ​ത​യി​ലെ കു​റ​വ് ഇ​റ​ക്കു​മ​തി രാ​ജ്യ​ങ്ങ​ളെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കി​യെങ്കിലും അ​ന്ത​ര്‍​സം​സ്ഥാ​ന വ്യാ​പാ​രി​ക​ളും ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​രും കൈ​കോ​ര്‍​ത്ത് കൊ​ച്ചി വി​പ​ണി​യി​ല്‍ വി​ല ഇ​ടി​ച്ചു. വി​യ​റ്റ്‌​നാ​മി​ല്‍ കു​രു​മു​ള​ക് ഇ​റ​ക്കു​മ​തി​യു​ടെ പ്രാ​ധാ​ന്യം അ​നു​ദി​നം വ​ര്‍​ധി​ക്കു​ക​യാ​ണ്.

ക​യ​റ്റു​മ​തി ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍​നി​ന്നു​ള്ള ച​ര​ക്ക് ല​ഭ്യ​ത ചു​രു​ങ്ങി​യ​തോ​ടെ കം​ബോ​ഡി​യ, ബ്ര​സീ​ല്‍, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് ഇ​തി​ന​കം 50,000 ട​ണ്ണി​ല​ധി​കം കു​രു​മു​ള​ക് ഇ​റ​ക്കു​മ​തി ചെ​യ്ത് വി​യ​റ്റ്‌​നാം ക​യ​റ്റു​മ​തി​ക്കാ​വ​ശ്യ​മാ​യ ച​ര​ക്ക് സം​ഘ​ടി​പ്പി​ച്ചു.

ഈ ​വ​ര്‍​ഷം ഇ​തി​ന​കം ര​ണ്ട് ല​ക്ഷം ട​ണ്ണി​ല​ധി​കം മു​ള​ക് അ​മേ​രി​ക്ക​യി​ലേ​ക്കും ചൈ​ന​യി​ലേ​ക്കും മ​റ്റ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മാ​യി അ​വ​ര്‍ ഷി​പ്പ്മെ​ന്‍റ് ന​ട​ത്തി. കം​ബോ​ഡി​യ​യി​ല്‍​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി മു​ന്‍​വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 250 ശ​ത​മാ​നം ഉ​യ​ര്‍​ന്ന​തി​ല്‍​നി​ന്നു​ത​ന്നെ സ്ഥി​തി​ഗ​തി​ക​ള്‍ എ​ത്ര​മാ​ത്രം സ​ങ്കീ​ര്‍​ണ​മാ​മെ​ന്ന് വ്യ​ക്ത​മാ​ണ്.

ഇ​ന്ത്യ​ന്‍ കു​രു​മു​ള​ക് വി​പ​ണി ഈ ​വാ​രം ഒ​രു ഏ​കീ​ക​ര​ണ​ത്തി​ന് ശ്ര​മി​ക്കാം. ഉ​യ​ര്‍​ന്ന ആ​ഭ്യ​ന്ത​ര ഉ​പ​ഭോ​ഗ​വും പ​രി​മി​ത​മാ​യ ക​ര്‍​ഷ​ക വി​ല്പ​ന​യും വി​പ​ണി​ക്ക് പി​ന്തു​ണ ന​ല്‍​കു​ന്നു. അ​തേ​സ​മ​യം, വ്യ​വ​സാ​യി​ക​ളി​ല്‍​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി ഭീ​ഷ​ണി​ക​ളും ക​യ​റ്റു​മ​തി മേ​ഖ​ല​യി​ല്‍​നി​ന്നു​ള്ള നി​യ​ന്ത്രി​ത വാ​ങ്ങ​ലും കു​തി​പ്പി​നെ താ​ല്‍​ക്കാ​ലി​ക​മാ​യി ത​ട​യാം.

അ​ണ്‍​ഗാ​ര്‍​ബി​ള്‍​ഡ് മു​ള​ക് വാ​രാ​ന്ത്യ​ത്തി​ല്‍ 70,100 രൂ​പ​യി​ലാ​ണ്. കു​രു​മു​ള​ക് ഒക്‌ടോ​ബ​ര്‍ അ​വ​ധി​യെ 733 രൂ​പ​യി​ല്‍​നി​ന്ന് 736 വ​രെ ഉ​യ​ര്‍​ത്തി​യ​ശേ​ഷം 729ലേ​ക്ക് ത​ള​ര്‍​ത്തി. മാ​സാ​രം​ഭ​ത്തി​ല്‍ 720 രൂ​പ​യാ​യി​രു​ന്നു. അ​വ​ധി​യി​ല്‍ ഇ​ട​പാ​ടു​ക​ളു​ടെ വ്യാ​പ്തി നാ​മ​മാ​ത്ര​മാ​യ​ത് ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് ഉ​ത്പ​ന്ന​ത്തെ എ​ളു​പ്പ​ത്തി​ല്‍ ത​ള​ര്‍​ത്താ​നാ​യി. നി​ല​വി​ല്‍ 724ലെ ​സ​പ്പോ​ര്‍​ട്ട് അ​വ​ര്‍ ത​ക​ര്‍​ക്കു​മോ​യെ​ന്നതാണ് സ്റ്റോ​ക്കി​സ്റ്റു​ക​ള്‍ ഉ​റ്റു​നോ​ക്കു​ക. ച​ര​ക്ക് കൈ​വ​ശ​മു​ള്ള​വ​രെ വി​പ​ണി​യി​ലേ​ക്ക് അ​ടു​പ്പി​ക്കാ​ന്‍ ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ര്‍ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തും. പ്ര​ത്യേ​കി​ച്ച്, ഒ​ക്‌‌ടോ​ബ​ര്‍ അ​വ​ധി​ക്ക് ‘ചോ​ര​കു​ടി​ക്കു​ന്ന അ​വ​ധി' എ​ന്ന പേ​ര് കൂ​ടി​യു​ള്ള​തി​നാ​ല്‍.

നി​ല​വി​ലെ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യാ​ല്‍ ഇ​ക്കു​റി ചോ​ര​കു​ടി​ക്കു​ക ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​രാ​വും. കാ​ര​ണം, ന​മ്മു​ടെ പു​തി​യ വി​ള​വ് സ​ജ്ജ​മാ​കാ​ന്‍ ചു​രു​ങ്ങി​യ​ത് ഫെ​ബ്രു​വ​രി വ​രെ കാ​ത്തി​രി​ക്ക​ണം. ഒ​രു​പ​ക്ഷേ കാ​ത്തി​രി​പ്പ് മാ​ര്‍​ച്ചി​ലേ​ക്കും നീ​ളാം. ക​രു​ത​ല്‍​ശേ​ഖ​രം കൈ​വ​ശ​മു​ണ്ടെ​ങ്കി​ല്‍ മു​ന്നി​ലു​ള്ള അ​ഞ്ച് മാ​സ​ങ്ങ​ളി​ലെ സാ​ധ്യ​ത​ക​ള്‍ ഉ​ത്പാ​ദ​ന​മേ​ഖ​ല​യ്ക്ക് നേ​ട്ട​മാ​ക്കാ​നാ​വും.

കേ​ര​ള​ത്തി​ലും ക​ര്‍​ണാ​ട​ക​യി​ലും അ​ടു​ത്ത സീ​സ​ണി​ലെ മു​ള​ക് ഉത്പാ​ദ​ന സാ​ധ്യ​ത​ക​ള്‍ നി​ര്‍​ണ​യി​ക്കു​ന്ന​തി​ല്‍ മ​ഴ​യു​ടെ ല​ഭ്യ​ത​യും പ്ര​ധാ​ന ഘ​ട​ക​മാ​കും. എ​ല്‍- നി​നോ പ്ര​തി​ഭാ​സം സൃ​ഷ്ടി​ച്ച ആ​ഘാ​ത​ത്തി​ലാ​ണ് കാ​ര്‍​ഷി​ക കേ​ര​ളം. തു​ലാ​വ​ര്‍​ഷ​ത്തി​ന്‍റെ വ​ര​വി​നെ അ‌ടിസ്ഥാനമാ​ക്കി​യാ​കും അ​ടു​ത്ത സീ​സ​ണി​ലെ വി​ള​വ് സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യു​ണ്ടാ​വു​ക.

ഇ​തി​നി​ട​യി​ല്‍ ആ​ന്‍​ഡ​മാ​ന്‍ ദ്വീ​പ്സ​മൂ​ഹ​ത്തി​ലേ​ക്ക് ഈ ​സീ​സ​ണി​ലെ ആ​ദ്യ ചു​ഴ​ലി​ക്കാ​റ്റാ​യ അ​ര്‍​ണ​ബ് ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നെ ല​ക്ഷ്യ​മാ​ക്കി നീ​ങ്ങു​ക​യാ​ണ്. ഈ ​മേ​ഖ​ല​യി​ലെ​ത്തി​യാ​ല്‍ തീ​വ്ര ന്യൂ​ന​മ​ര്‍​ദ​മാ​യി കേ​ര​ള​ത്തി​ല്‍ മ​ഴ​യ്ക്ക് അ​വ​സ​ര​മൊ​രു​ക്കാം.

വ​ര​ണ്ടു​ണ​ങ്ങി​യ ഭൂ​മി​യി​ലേ​ക്ക് കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ മ​ണ്ണി​ലെ ഈ​ര്‍​പ്പം നി​ല​നി​ര്‍​ത്താ​നും കാ​ര്‍​ഷി​ക​വി​ള​ക​ളെ നാ​ശ​ത്തി​ല്‍​നി​ന്ന് സം​ര​ക്ഷി​ക്കാ​നും ക​ഴി​യൂ. എ​ല്‍- നി​നോ പ്ര​തി​ഭാ​സം മൂ​ലം തു​ലാ​വ​ര്‍​ഷ​ത്തി​ന്‍റെ വ​ര​വി​ന് അ​ല്പം കാ​ല​താ​മ​സം നേ​രി​ട്ടാ​ലും ഈ ​വാ​രം മ​ഴ ല​ഭി​ച്ചാ​ല്‍ കാ​ര്‍​ഷി​ക​വി​ള​ക​ള്‍​ക്ക് ആ​ശ്വാ​സമാകും.

റ​ബർ ഉത്പാദനം കുറഞ്ഞു

തെ​ക്കു​കി​ഴ​ക്ക​ന്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ കാ​ലാ​വ​സ്ഥാ സാ​ഹ​ച​ര്യ​ങ്ങ​ള്‍ റ​ബ​ര്‍ ഉ​ല്‍​പാ​ദ​ന-​വി​പ​ണ​ന മേ​ഖ​ല​ക​ളു​ടെ പ്ര​ധാ​ന ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി. വ​ര​ള്‍​ച്ചാ​ഭീ​ഷ​ണി​യും ഉ​യ​ര്‍​ന്ന പ​ക​ല്‍ താ​പ​നി​ല​യും ടാ​പ്പിം​ഗ് ദി​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​ത് ലാ​റ്റ​ക്സ് ല​ഭ്യ​ത കു​റ​ച്ചു.

സം​സ്ഥാ​ന​ത്തു​ത​ന്നെ നി​ല​വി​ല്‍ ഒ​രു ഡ​സ​നി​ല​ധി​കം മ​ര​ങ്ങ​ള്‍ വെ​ട്ടി​യാ​ലും ഒ​രു ഷീ​റ്റി​നു​ള്ള പാ​ല്‍ ക​ണ്ടെ​ത്തു​ക ക്ലേ​ശ​ക​ര​മാ​ണ്. ഇ​ത് ഉ​ത്പാ​ദ​ക​ര്‍​ക്ക് സാ​മ്പ​ത്തി​കന​ഷ്ടം വ​രു​ത്തു​ന്ന​തി​നാ​ല്‍ ടാ​പ്പിം​ഗ് ദി​ന​ങ്ങ​ള്‍ കു​റ​യ്ക്കു​ക​യാ​ണ് ഏ​ക മാ​ര്‍​ഗം. ഉ​ത്പാ​ദ​നം ജൂ​ണ്‍-​സെ​പ്റ്റം​ബ​റി​ല്‍ കു​റ​ഞ്ഞെ​ന്ന് ട​യ​ര്‍ നി​ര്‍​മാ​താ​ക്ക​ള്‍​ക്കും ഇ​ത​ര വ്യ​വ​സാ​യി​ക​ള്‍​ക്കും വ്യ​ക്ത​മാ​യി അ​റി​യാം. എ​ന്നാ​ല്‍ നി​ര​ക്ക് ഉ​യ​ര്‍​ത്താ​തെ അ​വ​ര്‍ ല​ഭ്യ​മാ​യ ഷീ​റ്റ് കൈ​ക്ക​ലാ​ക്കു​ന്നു. കി​ലോ 300 രൂ​പ​യെ​ന്ന മോ​ഹം കേ​ര​ള​ത്തി​ലെ ക​ര്‍​ഷ​ക​ര്‍ നി​ല​നി​ര്‍​ത്തു​മ്പോ​ള്‍ വ്യ​വ​സാ​യി​ക​ളു​ടെ ക​ണ്ണ് 260ലേ​ക്കാ​ണ്.

ജ​പ്പാ​ന്‍ ഒ​സാ​ക്ക​യി​ല്‍ റ​ബ​ര്‍ മു​ന്‍​വാ​ര​ത്തി​ല്‍ 431 യെ​ന്നി​ല്‍​നി​ന്ന് 419ലേ​ക്ക് ഇ​ടി​ഞ്ഞെ​ങ്കി​ലും തി​രി​ച്ചു​വ​ര​വി​ല്‍ 433 വ​രെ ക​യ​റി. സാ​ങ്കേ​തി​ക​മാ​യി വി​പ​ണി സ്ഥി​ര​ത​യ്ക്ക് ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്. സെ​പ്റ്റം​ബ​ര്‍ അ​വ​ധി സെ​റ്റി​ല്‍​മെ​ന്‍റി​ന് ഒ​രു​ങ്ങു​ക​യാ​ണ്. നി​ല​വി​ലെ ച​ല​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യാ​ല്‍ 438 യെ​ന്നി​ല്‍ പ്ര​തി​രോ​ധ​വും 423ല്‍ ​താ​ങ്ങു​മു​ണ്ട്. ബാ​ങ്കോ​ക്കി​ല്‍ റ​ബ​ര്‍ കി​ലോ 264 രൂ​പ​യി​ലാ​ണ്.

സം​സ്ഥാ​ന​ത്ത് നാ​ലാം ഗ്രേ​ഡ് റ​ബ​റി​ന് വ്യ​ാവ​സാ​യി​ക ഡി​മാ​ന്‍​ഡ് മ​ങ്ങി​യ​തോ​ടെ നി​ര​ക്ക് 27,300ലേ​ക്ക് താ​ഴ്ന്നു. അ​ഞ്ചാം ഗ്രേ​ഡ് 27,000 രൂ​പ​യി​ലും ഒ​ട്ടു​പാ​ലും ലാ​റ്റ​ക്സും 19,000 രൂ​പ​യി​ലു​മാ​ണ്.

ഏ​ല​ക്ക​യു​ടെ ച​ര​ക്കൊ​ഴു​ക്ക്

രാ​ജ്യാ​ന്ത​ര ഏ​ലം വി​പ​ണി​യി​ല്‍ ഗ്വാ​ട്ടി​മാ​ല അ​വ​രു​ടെ സാ​ന്നി​ധ്യം അ​റി​യി​ച്ച​താ​യാ​ണ് യൂ​റോ​പ്യ​ന്‍ ബ​യ​ര്‍​മാ​രി​ല്‍ നി​ന്നു​ള്ള സൂ​ച​ന. എ​ന്നാ​ല്‍ ഗ്വാ​ട്ടി​മാ​ല ഏ​ല​ത്തി​ന് യൂ​റോ​പ്യ​ന്‍ വി​പ​ണി​ക​ളി​ല്‍ പ്രി​യം കു​റ​വാ​ണ്.

അ​വ​ര്‍ പ​ശ്ചി​മേ​ഷ്യ​ന്‍ മാ​ര്‍​ക്ക​റ്റ് പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ങ്കി​ലും ഷി​പ്പ്മെ​ന്‍റു​ക​ള്‍ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി ഇ​റ​ക്കു​മ​തി​ക്കാ​രെ​യും ഗ്വാ​ട്ടി​മാ​ല​യി​ല്‍​നി​ന്ന് പി​ന്തി​രി​പ്പി​ക്കു​ന്നു. അ​തേ​സ​മ​യം, ലോ​ക​വി​പ​ണി​യി​ലെ പു​തി​യ ച​ല​ന​ങ്ങ​ള്‍ ക​ണ്ട് അ​റ​ബ് രാ​ജ്യ​ങ്ങ​ള്‍ വി​ല​പേ​ശ​ലി​ന് നീ​ക്കം തു​ട​ങ്ങി​യ​ത് ക​യ​റ്റു​മ​തി​ക്കാ​രെ പി​ന്നോ​ട്ടു​വ​ലി​ക്കു​ന്നു.

ഏ​ല​ക്ക വി​പ​ണി​യി​ല്‍ കാ​ലാ​വ​സ്ഥാ ആ​ശ​ങ്ക​ക​ള്‍​ക്കൊ​പ്പം പു​തി​യ ച​ര​ക്കു​വ​ര​വ് അ​ടു​ത്ത ഘ​ട്ട​ത്തി​ലെ പ്ര​ധാ​ന ഘ​ട​ക​മാ​ണ്. ഉ​യ​ര്‍​ന്ന പ​ക​ല്‍ താ​പ​നി​ല​യും മ​ഴ​യു​ടെ അ​പ​ര്യാ​പ്ത​ത​യും പൂ​ക്ക​ളു​ടെ​യും കാ​യ്ക​ളു​ടെ​യും വ​ള​ര്‍​ച്ച​യെ ബാ​ധി​ച്ചാ​ല്‍ ഉ​ത്പാ​ദ​നം പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് മെ​ച്ച​പ്പെ​ടി​ല്ല.

പി​ന്നി​ട്ട വാ​രം വി​വി​ധ ലേ​ല​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​യ​ര്‍​ന്ന അ​ള​വി​ല്‍ ച​ര​ക്ക് വി​ല്പ​ന​യ്ക്ക് ഇ​റ​ങ്ങി. ഒ​രു ല​ക്ഷം കി​ലോ​യ്ക്ക് അ​ടു​ത്ത് ഏ​ല​ക്ക വ​രെ ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ വി​ല്പ​ന​യ്ക്ക് എ​ത്തി. ശ​രാ​ശ​രി ഇ​ന​ങ്ങ​ള്‍ കി​ലോ 3,128 രൂ​പ​യി​ലും മി​ക​ച്ച​യി​ന​ങ്ങ​ള്‍ 3,942 രൂ​പ​യി​ലു​മാ​ണ് വാ​രാ​വ​സാ​നം.

വെ​ളി​ച്ചെ​ണ്ണ വ​ഴു​തു​ന്നു

വി​ദേ​ശ ഭ​ക്ഷ്യ​യെ​ണ്ണ​ക​ള്‍​ക്ക് മു​ന്നി​ല്‍ വെ​ളി​ച്ചെ​ണ്ണ വ​ഴു​തു​ന്നു. കാ​ങ്ക​യ​ത്ത് കൊ​പ്ര​വി​ല 15,300ല്‍ ​നി​ന്ന് 15,700 വ​രെ ഉ​യ​ര്‍​ന്നെ​ങ്കി​ലും മി​ല്ലു​കാ​രു​ടെ പി​ന്തു​ണ കു​റ​ഞ്ഞ​തോ​ടെ വാ​രാ​ന്ത്യം പ​ഴ​യ നി​ല​വാ​ര​ത്തി​ലാ​യി. ഇ​തി​നി​ടെ വെ​ളി​ച്ചെ​ണ്ണ 22,350ല്‍നി​ന്ന് ശ​നി​യാ​ഴ്ച 22,000 രൂ​പ​യാ​യി ഇ​ടി​ഞ്ഞു. അ​യ​ല്‍​സം​സ്ഥാ​ന​ത്തെ ചാ​ഞ്ചാ​ട്ട​ങ്ങ​ള്‍ കൊ​ച്ചി വി​പ​ണി​യെ സ്വാ​ധീ​നി​ച്ചി​ല്ല. ഇ​വി​ടെ വെ​ളി​ച്ചെ​ണ്ണ 25,400 രൂ​പ​യി​ലും കൊ​പ്ര 16,000 രൂ​പ​യി​ലു​മാ​ണ്.

Latest News

Corehub Up