Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traders Plagued By Dust Nuisance

Kozhikode

പൊ​ടി​ശ​ല്യ​ത്തി​ല്‍​ കു​ടു​ങ്ങി വ്യാ​പാ​രി​ക​ള്‍


കൂ​രാ​ച്ചു​ണ്ട്: ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി ന​ട​ക്കു​ന്ന കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ലെ ബാ​ലു​ശേ​രി റോ​ഡി​ൽ പൊ​ടി​പ​ട​ലം മൂ​ലം വ്യാ​പാ​രി​ക​ളും യാ​ത്ര​ക്കാ​രും വ​ല​യു​ന്ന​താ​യി പ​രാ​തി.

ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​യു​ടെ ഭാ​ഗ​മാ​യി ടാ​റിം​ഗ് വെ​ട്ടി​പൊ​ളി​ക്കു​ക​യും ജ​ൽ ജീ​വ​ൻ മി​ഷ​ൻ കു​ടി​വെ​ള്ള പൈ​പ്പ് റോ​ഡി​ൽ കു​ഴി​ച്ചു​മൂ​ടു​ക​യും ചെ​യ്ത​തോ​ടെ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ഓ​ടു​മ്പോ​ൾ പൊ​ടി​യി​ല്‍ കു​ളി​ക്കു​യാ​ണ് വ്യാ​പാ​രി​ക​ള്‍.

ഈ ​ഭാ​ഗ​ങ്ങ​ളി​ൽ പൊ​ടി അ​ക​റ്റാ​ൻ ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ റോ​ഡി​ൽ വെ​ള്ള​മൊ​ഴി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.​നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ചു​രു​ങ്ങി​യ സ​മ​യം മാ​ത്ര​മാ​ണ് റോ​ഡ് ന​ന​യ്ക്കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം. ടൗ​ൺ ആ​യ​തി​നാ​ൽ വ്യാ​പാ​രി​ക​ളും യാ​ത്ര​ക്കാ​ർ, വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ൾ​പ്പെ​ടെ ഒ​ട്ട​ന​വ​ധി പേ​രാ​ണ് ദു​രി​ത​ത്തി​ലാ​കു​ന്ന​ത്. ടൗ​ണി​ലെ പൊ​ടി​യ​ക​റ്റാ​ൻ ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ റോ​ഡ് ന​ന​യ്ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.

 

Latest News

Corehub Up