തലശേരി: അമിതപലിശ വാഗ്ദാനം ചെയ്തു സഹകരണ സംഘത്തിൽ വൻ തട്ടിപ്പ് നടത്തിയെന്ന കേസിൽ സെക്രട്ടറിക്കും ഭരണസമിതിക്കുമെതിരേ കേസ്.
ഒ.വി. റോഡിൽ പ്രവർത്തിക്കുന്ന വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘം സെക്രട്ടറി ജോജിഷും ഭരണ സമിതിയംഗങ്ങളുമാണ് കേസിലെ പ്രതികൾ.
സംഭവത്ത തുടർന്ന് സെക്രട്ടറി ഒളിവിൽ പോയി. ഏതാണ്ട് അഞ്ചുകോടിയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക വിവരം. മൂന്നു പേരുടെ പരാതിയിലാണു പോലീസ് നടപടി. 2022 മാര്‍ച്ച് മുതല്‍ 2026 ജൂലൈ വരെയുള്ള കാലയളവില്‍ പല തവണകളായി 55,70,000 രൂപ പ്രതികള്‍ ഇവരില്‍നിന്നു ഡെപ്പോസിറ്റായി സ്വീകരിച്ചിരുന്നു.
സമാനമായ രീതിയില്‍ മുഴപ്പിലങ്ങാട് കുളംകടവ് റോഡ് സ്വദേശിയായ അനുകൂലില്നിന്ന് 37,95,000 രൂപയും മുഴപ്പിലങ്ങാട് എളവന സ്വദേശിനിയായ പി. ജഷിനയിൽ നിന്ന് 17 ലക്ഷം രൂപയും നിക്ഷേപമായ സ്വീകരിച്ചതായി പരാതിയിൽ പറയുന്നു.