Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traffic Congestion At The Causeway Bridge Junction

Kottayam

കോ​സ്‌വേ ​പാ​ലം ക​വ​ല​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്; വാ​ട്ട​ർ ടാ​ങ്ക് പൊ​ളി​ച്ചുനീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

മു​ണ്ട​ക്ക​യം: കോ​സ്‌വേ ​പാ​ലം ക​വ​ല​യി​ൽ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ നി​ർ​മാ​ണംനി​ല​ച്ച വാ​ട്ട​ർ ടാ​ങ്ക് മാ​ർ​ഗ ത​ട​സ​മാ​കു​ന്നു. അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ആ​ഘോ​ഷ ദി​വ​സ​ങ്ങ​ളി​ലും മു​ണ്ട​ക്ക​യം ടൗ​ണാ​കെ ഗ​താ​ഗ​ത കു​രു​ക്കി​ലാ​ക്കു​ന്ന​ത് മു​ണ്ട​ക്ക​യം കോ​സ്‌​വേ പാ​ല​ത്തി​ന് സ​മീ​പ​മു​ണ്ടാ​കു​ന്ന വാ​ഹ​ന​ത്തി​ര​ക്കാ​ണ്.

കോ​രു​ത്തോ​ട്, പു​ഞ്ച​വ​യ​ൽ, എ​രു​മേ​ലി ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളും പൈ​ങ്ങ​നാ​യി​ൽ നി​ന്ന് ബൈ​പ്പാ​സ് റോ​ഡി​ലൂ​ടെ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളും കോ​സ്‌​വേ പാ​ല​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തോ​ടെ ഇ​വി​ടെ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള​ത്. ഈ ​ഭാ​ഗ​ത്തു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത കു​രു​ക്ക് പ​ല​പ്പോ​ഴും മു​ണ്ട​ക്ക​യം ടൗ​ണി​നെ പൂ​ർ​ണ​മാ​യും നി​ശ്ച​ല​മാ​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങാ​റു​ണ്ട്.

ബൈ​പ്പാ​സ് ആ​രം​ഭി​ക്കു​ന്ന കോ​സ്‌വേ ​പാ​ലം ജം​ഗ്ഷ​നി​ൽ റോ​ഡി​ന്‍റെ വീ​തി കൂ​ട്ടി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചാ​ൽ ഒ​രു പ​രി​ധി​വ​രെ ഇ​തി​ന് പ​രി​ഹാ​മാ​കും. ഇ​തി​ന് ഏ​റ്റ​വും ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​ത് കോ​സ് വേ ​പാ​ല​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ നി​ൽ​ക്കു​ന്ന ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ നി​ർ​മാ​ണം നി​ല​ച്ച വാ​ട്ട​ർ ടാ​ങ്കാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് മു​ണ്ട​ക്ക​യം ബൈ​പ്പാ​സ് റോ​ഡി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പേ മ​ണി​മ​ല​യാ​റ്റി​ലെ ജ​ല​നി​ര​പ്പ് അ​ള​ക്കു​ന്ന​തി​നാ​ണ് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഇ​വി​ടെ ടാ​ങ്കും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും സ​ജീ​ക​രി​ച്ചി​രു​ന്ന​ത്.

ബൈ​പ്പാ​സ് റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും കോ​സ്‌​വേ പാ​ല​ത്തോ​ട് ചേ​ർ​ന്ന് സ്ഥാ​പി​ച്ചി​രു​ന്ന ടാ​ങ്കും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും മാ​റ്റു​വാ​ൻ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ത​യാ​റാ​യി​രു​ന്നി​ല്ല.

പി​ന്നീ​ട് 2021ൽ ​ഉ​ണ്ടാ​യ മ​ഹാ​പ്ര​ള​യ​ത്തി​ൽ ഇ​ത് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ടാ​ങ്കി​ന്‍റെ ന​വീ​ക​രി​ക്കു​ന്ന​തി​ന് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു. ഇ​പ്പോ​ൾ ഇ​വി​ടെ കോ​ൺ​ഗ്രീ​റ്റ് ത​റ​യ്ക്ക് മു​ക​ളി​ൽ പൊ​ങ്ങി​നി​ൽ​ക്കു​ന്ന ഇ​രു​മ്പ് ക​മ്പി​ക​ൾ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.
പാ​തി​വ​ഴി​യി​ൽ നി​ർ​മാ​ണം നി​ല​ച്ച ഈ ​വാ​ട്ട​ർ ടാ​ങ്കും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും പൊ​ളി​ച്ചു നീ​ക്കി റോ​ഡി​ന്‍റെ വീ​തി വ​ർ​ധി​പ്പി​ച്ചാ​ൽ കോ​സ് വേ ​പാ​ല​ത്തി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് വേ​ഗ​ത്തി​ൽ ബൈ​പ്പാ​സി​ലേ​ക്ക് തി​രി​യു​വാ​ൻ ക​ഴി​യും. ഇ​തോ​ടെ ഇ​വി​ടെ​യു​ണ്ടാ​കു​ന്ന വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കും. കൂ​ടാ​തെ കോ​സ്‌വേ ​പാ​ലം മു​ത​ൽ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​യ​റു​ന്നി​ടം വ​രെ​യു​ള്ള റോ​ഡി​ന്‍റെ വ​ശ​ത്തെ വാ​ഹ​ന പാ​ർ​ക്കിം​ഗ് കൂ​ടി ഒ​ഴി​വാ​ക്കി​യാ​ൽ മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​മെ​ന്ന് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും പ​റ​ഞ്ഞു.

Latest News

Corehub Up