Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traffic Congestion On The National Highway

Palakkad

ദേശീ​യ​പാ​ത വാ​ണി​യം​പാ​റ​യി​ലും വ​ട​ക്ക​ഞ്ചേ​രി​യി​ലും ഗ​താ​ഗ​തക്കു​രു​ക്ക്

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത​യി​ൽ മേ​ൽ​പാ​ല നി​ർ​മാ​ണം ന​ട​ക്കു​ന്ന വാ​ണി​യം​പാ​റ​യി​ലും മേ​ൽ​പാ​ല​ത്തി​ൽ അ​റ്റ​കു​റ്റ​പ​ണി ന​ട​ക്കു​ന്ന വ​ട​ക്ക​ഞ്ചേ​രി​യി​ലും ഗ​താ​ഗ​ത​കു​രു​ക്ക് രൂ​ക്ഷം. വാ​ണി​യം​പാ​റ​യി​ൽ പാ​ല​ക്കാ​ട് ലൈ​നി​ലാ​ണ് രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ കു​രു​ക്ക് തു​ട​രു​ന്ന​ത്.

ഇ​വി​ടെ ഒ​റ്റ​വ​രി​യാ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്. ക​ഷ്ടി​ച്ച് ഒ​രു വാ​ഹ​ന​ത്തി​ന് ക​ട​ന്നു​പോ​കാ​ൻ മാ​ത്രം വീ​തി​യി​ൽ കോ​ൺ​ക്രീ​റ്റ് ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഇ​രു ഭാ​ഗ​ത്തെ ഡി​വൈ​ഡ​റു​ക​ളി​ൽ ത​ട്ടാ​തെ ക​ട​ന്നു​പോ​കാ​ൻ സ​മ​യ​മെ​ടു​ക്കും. ഇ​ത് വാ​ഹ​ന​വ​രി കി​ലോ​മീ​റ്റ​റു​ക​ൾ നീ​ണ്ടു​പോ​കാ​ൻ കാ​ര​ണ​മാ​വു​ക​യാ​ണ്. ആം​ബു​ല​ൻ​സു​ക​ളോ മ​റ്റു അ​ത്യാ​വ​ശ്യ വാ​ഹ​ന​ങ്ങ​ളോ വ​ന്നാ​ൽ ക​ട​ത്തി​വി​ടാ​ൻ പോ​ലും വ​ഴി​യി​ല്ല. ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ഈ ​പ്ര​ശ്ന​മു​ള്ള​ത്. വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​ൻ കൂ​ടു​ത​ൽ വീ​തി ഒ​രു​ക്കി​യാ​ൽ ആ​ശ്വാ​സ​മാ​കു​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഇ​വി​ടെ തൃ​ശൂ​ർ ലൈ​നി​ലും ഒ​റ്റ​വ​രി​യാ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്. എ​ന്നാ​ൽ വീ​തി കൂ​ടു​ത​ലു​ള്ള​തി​നാ​ൽ തൃ​ശൂ​ർ ലൈ​നി​ൽ വ​ലി​യ വാ​ഹ​ന കു​രു​ക്ക് ഉ​ണ്ടാ​കു​ന്നി​ല്ല. മേ​ൽ​പാ​ല​ത്തി​ൽ പ​ണി​ക​ൾ ന​ട​ക്കു​ന്ന വ​ട​ക്ക​ഞ്ചേ​രി​യി​ൽ സ​ർ​വീ​സ് റോ​ഡ് വ​ഴി​യാ​ണ് പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്. ഇ​തും വാ​ഹ​ന​കു​രു​ക്ക് ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. ക​ണ്ണ​മ്പ്ര പു​ളി​ങ്കൂ​ട്ടം റോ​ഡി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ളും സ​ർ​വീ​സ് റോ​ഡ് വ​ഴി തി​രി​ഞ്ഞുപോ​കേ​ണ്ടി​വ​രു​ന്ന​തി​നാ​ൽ റോ​യ​ൽ ജം​ഗ്ഷ​നി​ലാ​ണ് കു​രു​ക്ക് മു​റു​കു​ന്ന​ത്.

Latest News

Corehub Up