Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traffic Disrupted For Five Hours

Kannur

ലോ​റി മ​റി​ഞ്ഞ് അ​ഞ്ച് മ​ണി​ക്കൂ​ർ ‌ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ഇ​രി​ട്ടി: ത​ക​ർ​ന്ന മാ​ക്കൂ​ട്ടം ചു​രം പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ളും ഗ​താ​ഗ​ത​കു​രു​ക്കും പ​തി​വാ​കു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ച​ര​ക്കു​ലോ​റി മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് അ​ഞ്ചു മ​ണി​ക്കൂ​റോ​ളം ചു​രം പാ​ത​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം സ്തം​ഭി​ച്ചു.
മെ​തി​യ​ടി​പ്പാ​റ ഹ​നു​മാ​ൻ സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പം കൂ​ട്ടു​പു​ഴ ഭാ​ഗ​ത്തു നി​ന്നു വീ​രാ​ജ്പേ​ട്ട​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി മ​റി​യു​ക​യാ​യി​രു​ന്നു. ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ റോ​ഡി​ലെ വ​ള​വി​ലു​ള്ള കു​ഴി​യി​ൽ​പ്പെ​ട്ടാ​ണ് ലോ​റി മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​നാ​കാ​തെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു.

ഇ​രി​ട്ടി, ക​ണ്ണൂ​ർ, ത​ല​ശേ​രി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട നി​ര​വ​ധി ടൂ​റി​സ്റ്റ് ബ​സു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും വ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി. സ്ത്രീ​ക​ളും കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ വെ​ള്ള​വും പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളു​മി​ല്ലാ​തെ മ​ണി​ക്കൂ​റു​ക​ളോ​ളം ചു​ര​ത്തി​ൽ ക​ഴി​ച്ചു​കൂ​ട്ടു​ക​യാ​യി​രു​ന്നു. ചു​ര​ത്തി​ൽ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്ക് ല​ഭ്യ​മ​ല്ലാ​ത്ത​തും പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​നും ത​ട​സ​മാ​യി.

വി​മാ​ന​ത്തി​ലും ട്രെ​യി​നി​ലും യാ​ത്ര ചെ​യ്യേ​ണ്ട​വ​ര​ട​ക്കം കു​രു​ക്കി​ൽ​പ്പെ​ട്ട​വ​രി​ലു​ണ്ടാ​യി​രു​ന്നു. കേ​ര​ള​ത്തി​ലേ​ക്ക് ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് എ​ത്തി​ക്കു​ന്ന പ​ച്ച​ക്ക​റി, പാ​ൽ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യ​ട​ങ്ങി​യ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളും കു​രു​ക്കി​ൽ​പ്പെ​ട്ടു. ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ പെ​രു​മ്പാ​ടി​യി​ലും മാ​ക്കൂ​ട്ട​ത്തും പൊ​ലി​സ് വാ​ഹ​ന​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.


ത​ക​ർ​ച്ച​യി​ൽ മാ​ക്കൂ​ട്ടം ചു​രം

മാ​ക്കൂ​ട്ടം ചു​രം പാ​ത​യി​ലെ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യാ​ണ് അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണം. പെ​രു​മ്പാ​ടി​യി​ൽ​നി​ന്ന് കേ​ര​ള അ​തി​ർ​ത്തി​വ​രെ​യു​ള്ള 5.9 കി​ലോ​മീ​റ്റ​ർ റോ​ഡ് 11.75 കോ​ടി രൂ​പ ചെ​ല​വി​ൽ മൂ​ന്ന് റീ​ച്ചു​ക​ളി​ലാ​യി അ​ടു​ത്തി​ടെ​യാ​ണ് ന​വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, മ​ഴ ശ​ക്ത​മാ​യ​തോ​ടെ ഇ​തി​ൽ ഏ​ക​ദേ​ശം 1.1 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്തെ ടാ​റിം​ഗ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മെ​തി​യ​ടി​

പ്പാ​റ ഹ​നു​മാ​ൻ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണ് റോ​ഡ് ഏ​റ്റ​വും അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള​ത്. വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തോ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ​പോ​ലും പ്ര​യാ​സ​മാ​ണ്. ന​വീ​ക​രി​ച്ച ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡ​രി​കു​ക​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​ത്ത​തി​നാ​ൽ ടാ​റിം​ഗി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് മാ​റു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ച​ക്ര​ങ്ങ​ൾ താ​ഴു​ന്ന​തും അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ന​വീ​ക​ര​ണം ന​ട​ത്താ​ത്ത 5.8 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്തും ത​ക​ർ​ച്ച രൂ​ക്ഷ​മാ​ണ്.

പെ​രു​മ്പാ​ടി-​ബി​ട്ടം​കാ​ല റോ​ഡി​ലെ ന​വീ​ക​ര​ണം ന​ട​ക്കാ​ത്ത ഭാ​ഗ​ങ്ങ​ള​ട​ക്കം 14 കി​ലോ​മീ​റ്റ​ർ പാ​ത 40 കോ​ടി രൂ​പ ചെ​ല​വി​ൽ ന​വീ​ക​രി​ക്കാ​നു​ള്ള ശി​പാ​ർ​ശ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. എ​ന്നാ​ൽ, തു​ട​ർ​ന​ട​പ​ടി​ക​ൾ വൈ​കു​ക​യാ​ണ്.

ന​വീ​ക​രി​ച്ച ഭാ​ഗ​ത്തെ ത​ക​ർ​ച്ച അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​ക​യും ശേ​ഷി​ക്കു​ന്ന റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ​യും ഡ്രൈ​വ​ർ​മാ​രു​ടെ​യും ആ​വ​ശ്യം. അ​പ​ക​ട​ങ്ങ​ളും വാ​ഹ​ന​ത്ത​ക​രാ​റു​ക​ളും ഗ​താ​ഗ​ത​സ്തം​ഭ​ന​വും പ​തി​വാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ത​യു​ടെ സ​മ​ഗ്ര പു​ന​ർ​നി​ർ​മാ​ണം അ​നി​വാ​ര്യ​മാ​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up